പാര്‍ട്ടി സമ്മേളനം; വാട്‌സ്ആപ്പിന് വിലക്കേര്‍പ്പെടുത്തി ചൈന 

ഫെയ്ബുക്കിനും ട്വിറ്ററിനും പിന്നാലെ വാട്‌സആപ്പിനും വിലക്കേര്‍പ്പെടുത്തി ചൈന
പാര്‍ട്ടി സമ്മേളനം; വാട്‌സ്ആപ്പിന് വിലക്കേര്‍പ്പെടുത്തി ചൈന 

ഷാങ് ഹായ്: ഫെയ്ബുക്കിനും ട്വിറ്ററിനും പിന്നാലെ വാട്‌സആപ്പിനും വിലക്കേര്‍പ്പെടുത്തി ചൈന. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ 19മത് ദേശീയ സമ്മേളനത്തിന്റെ ഭാഗമായാണ് വാട്‌സആപ്പിന് വിലക്കേര്‍പ്പെടുത്താന്‍ ഭരണകൂടം തീരുമാനിച്ചത്. അടുത്തമാസമാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ദേശീയ സമ്മേളനം നടക്കുന്നത്. 

സെപ്റ്റംബര്‍ 23 മുതല്‍ വാട്‌സആപ്പ് ഉപോയോഗിക്കാന്‍ കഴിയില്ലെന്നാണ് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നത്.എന്നാല്‍ 19 മുതല്‍ തന്നെ ഇത് ഉപയോഗിക്കാന്‍ കഴിയാതെ വന്നിട്ടുണ്ട്. 

കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രധാന സമ്മേളനങ്ങളുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങള്‍ക്കും ഇന്റര്‍നെറ്റ് ഉപയോഗത്തിനും ചൈനയില്‍ വിലക്ക് ഏര്‍പ്പെടുത്തുന്നത് പതിവാണ്. 

ചൈനയിലെ ആഭ്യന്തര കണക്ഷനുകള്‍ക്കു മാത്രമാണ് നിലവില്‍ ഈ വിലക്ക് ബാധകമാകൂ. അന്തര്‍ദേശിയ സിംകാര്‍ഡ് ഉപയോക്താക്കളെ ഈ വിലക്ക് ബാധിക്കില്ല. 

2009 മുതല്‍ ചൈനയില്‍ ഫെയ്‌സ്ബുക്ക് നിരോധിച്ചിട്ടുണ്ട്. ഇത് പുനഃസ്ഥാപിക്കാന്‍ ഫെയ്‌സ്ബുക്ക് സിഇഒ മാര്‍ക്ക് സുക്കര്‍ബര്‍ഗിന്റെ ശ്രമത്തിനേറ്റ തിരിച്ചടിയാണ്.

വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ തടയുന്നതിനായി സെന്‍സര്‍ ബോര്‍ഡ് പ്രത്യേകം സോഫ്റ്റ്‌വെയര്‍ നിര്‍ക്കുമെന്നാണ് ചൈനീസ് ഐടി വിദഗ്ധര്‍ അറിയിച്ചിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com