പ്രവര്‍ത്തനം നിലച്ച ചൈനീസ് ബഹിരാകാശ നിലയം ശാന്തസമുദ്രത്തില്‍ പതിച്ചു

ഏഴു ടണ്‍ ഭാരമുള്ള നിലയത്തിന്റെ ഭൂരിഭാഗവും ഭൗമാന്തരീക്ഷവുമായുള്ള ഘര്‍ഷണത്തില്‍ കത്തിത്തീരാനാണു സാധ്യത.
പ്രവര്‍ത്തനം നിലച്ച ചൈനീസ് ബഹിരാകാശ നിലയം ശാന്തസമുദ്രത്തില്‍ പതിച്ചു

ബെയ്ജിങ്: നിയന്ത്രണം നഷ്ടമായ ചൈനയുടെ ബഹിരാകാശ നിലയം ടിയാന്‍ഗോംഗ്-1 ദക്ഷിണ പസഫികില്‍ പതിച്ചു. ഞായറാഴ്ച രാത്രി 11.20നു ശേഷം എപ്പോള്‍ വേണമെങ്കിലും നിലയം ഭൂമിയിലേക്കു പതിക്കാമെന്നു ചൈന അറിയിച്ചിരുന്നു. ഓസ്‌ട്രേലിയയ്ക്കും യുഎസിനും ഇടയിലായിരിക്കും നിലയം വീഴുകയെന്നുമായിരുന്നു പ്രവചനം. 

ഏഴു ടണ്‍ ഭാരമുള്ള നിലയത്തിന്റെ ഭൂരിഭാഗവും ഭൗമാന്തരീക്ഷവുമായുള്ള ഘര്‍ഷണത്തില്‍ കത്തിത്തീരാനാണു സാധ്യത. എന്നാലും ഇന്ധനടാങ്ക്, റോക്കറ്റ് എന്‍ജിന്‍ തുടങ്ങിയ കട്ടികൂടിയ ഭാഗങ്ങള്‍ പൂര്‍ണമായി കത്തിത്തീരില്ല. ഇവ ഭൂമിയില്‍ പതിക്കാനുള്ള സാധ്യതയുണ്ട്.

2011 സെപ്റ്റംബര്‍ 29നു വിക്ഷേപിച്ചതാണു ടിയാന്‍ഗോംഗ് അഥവാ സ്വര്‍ഗീയകൊട്ടാരം എന്ന പേരിലുള്ള ബഹിരാകാശ നിലയം. അന്ന് എട്ടര ടണ്‍ ഭാരവും 10.5 മീറ്റര്‍ നീളവും ഉണ്ടായിരുന്നു. ഇപ്പോള്‍ ഭാരം ഏഴു ടണ്‍. 2016 മാര്‍ച്ചിലാണ് ഈ നിലയം നിയന്ത്രണം വിട്ട് സഞ്ചാരം തുടങ്ങിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com