കശ്മീരില്‍ നിരപരാധികളെ വെടിവെച്ച് കൊല്ലുന്നു; വിമര്‍ശനവുമായി ഷാഹിദ് അഫ്രീദി

രക്തച്ചൊരിച്ചിലില്‍ കശ്മീര്‍ മുങ്ങുമ്പോള്‍ എവിടെയാണ് ഐക്യരാഷ്ട്ര സഭ ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര സംഘടനകളെന്നും അഫ്രീദി ചോദിക്കുന്നു
കശ്മീരില്‍ നിരപരാധികളെ വെടിവെച്ച് കൊല്ലുന്നു; വിമര്‍ശനവുമായി ഷാഹിദ് അഫ്രീദി

ഇസ്ലാമാബാദ്: കശ്മീര്‍ വിഷയം ഉയര്‍ത്തി പാക്കിസ്ഥാന്‍ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദി. ഇന്ത്യന്‍ അധിനിവേശ കശ്മീരിലെ ജനങ്ങള്‍ക്ക് സ്വയം നിര്‍ണയാവകാശവും, സ്വാതന്ത്ര്യവും നല്‍കണമെന്ന നിലപാടുമായിട്ടാണ് അഫ്രിദി രംഗത്തെത്തിയിരിക്കുന്നത്. 

ഇന്ത്യന്‍ അധിനിവേശ കശ്മീരിലെ ഇപ്പോഴത്തെ സാഹചര്യങ്ങള്‍ അപലപനീയമാണ്. സ്വയംനിര്‍ണയാവകാശത്തിനായും, സ്വാതന്ത്ര്യത്തിനായും ജനങ്ങള്‍ ഉയര്‍ത്തുന്ന ശബ്ദം ഇല്ലാതാക്കുന്നതിനായി ഭരണകൂടം നിരപരാധികളെ വെടിവെച്ചു കൊലപ്പെടുത്തുകയാണ്. രക്തച്ചൊരിച്ചിലില്‍ കശ്മീര്‍ മുങ്ങുമ്പോള്‍ എവിടെയാണ് ഐക്യരാഷ്ട്ര സഭ ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര സംഘടനകളെന്നും അഫ്രീദി ചോദിക്കുന്നു.

ഇത് ആദ്യമായല്ല കശ്മീര്‍ വിഷയത്തിലൂന്നിയുള്ള അഫ്രീദിയുടെ പ്രതികരണം വരുന്നത്. 2016ലെ ലോക കപ്പ് ട്വിന്റി20യില്‍ മൊഹാലിയില്‍ നടന്ന ഓസ്‌ട്രേലിയ പാക്കിസ്ഥാന്‍ മത്സരത്തില്‍ പാക്കിസ്ഥാനെ പിന്തുണച്ചതിന് കശ്മീരില്‍ നിന്നുമുള്ള ആരാധകര്‍ക്ക് അഫ്രീദി നന്ദി പറഞ്ഞിരുന്നു. അഫ്രീദിയുടെ നീക്കം രാഷ്ട്രിയപരമായി ശരിയല്ലെന്നായിരുന്നു അന്ന് ബിസിസിഐ സെക്രട്ടറിയായിരുന്നു അനുരാഗ് ഠാക്കൂര്‍ പറഞ്ഞത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com