"കമ്യൂണിസ്റ്റുകാരന്റെ ബീജം മാത്രമേ സ്വീകരിക്കൂ"; വിചിത്ര നിബന്ധനയുമായി ബീജബാങ്ക്

പെർക്കിം​ഗ് ആശുപത്രിയോട് ചേർന്നുള്ള ബീജബാങ്കാണ് ഈ വിചിത്ര നിബന്ധന പുറപ്പെടുവിച്ചത്
"കമ്യൂണിസ്റ്റുകാരന്റെ ബീജം മാത്രമേ സ്വീകരിക്കൂ"; വിചിത്ര നിബന്ധനയുമായി ബീജബാങ്ക്

ബെയ്ജിങ്: ബീജദാതാവാകണമെങ്കിൽ ഉറച്ച കമ്യൂണിസ്റ്റുകാരൻ ആയിരിക്കണമെന്ന് നിർദേശം.  ബീജിം​ഗിലെ ഏറ്റവും വലിയ ബീജ ബാങ്കുകളിലൊന്നാണ് ഈ വിചിത്ര നിബന്ധന പുറപ്പെടുവിച്ചത്. ചൈനയിലെ ഹാർവാഡ് എന്നറിയപ്പെടുന്ന പെർക്കിം​ഗ് ആശുപത്രിയോട് ചേർന്നുള്ള ബീജബാങ്കാണ് ഈ നിർദേശം പുറത്തിറക്കിയത്. ആറ് ആഴ്ച നീളുന്ന ബീജ ദാന യജ്ഞത്തിന്റെ ഭാ​ഗമായാണ് ഈ നിബന്ധന പുറപ്പെടുവിച്ചത്. 

20 മുതല്‍ 45 വരെ പ്രായമുള്ളവർക്ക്  ബീജം ദാനം ചെയ്യാം. ദാതാവിന് ജനിതക-സാംക്രമിക രോഗങ്ങള്‍ ഉണ്ടാവാന്‍ പാടില്ല. സോഷ്യലിസ്റ്റ് മാതൃ ഭൂമിയെ സ്നേഹിക്കുന്നവരും, കമ്യൂണിസ്റ്റ് പാര്‍ടിയുടെ നേതൃത്വത്തെ പിന്തുണയ്ക്കുന്നവരും, പാര്‍ട്ടിയുടെ ലക്ഷ്യത്തോടു വിശ്വസ്തത പുലര്‍ത്തുന്നവരും, മാന്യരും, നിയമം പാലിക്കുന്നവരും, രാഷ്ട്രീയ പ്രശ്നങ്ങളില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കുന്നവരും ആയിരിക്കണമെന്ന് നിബന്ധനകളില്‍ പറയുന്നു. 
 രണ്ടുതവണ നടക്കുന്ന മെഡിക്കല്‍ പരിശോധനയ്ക്കുശേഷം മാത്രമേ ബീജം സ്വീകരിക്കൂ. തിരഞ്ഞെടുക്കപ്പെടുന്ന ദാതാവിന് 5500 യുവാന്‍(ഏകദേശം 59,000 രൂപ) പാരിതോഷികമായി നല്‍കും. രാജ്യത്ത് ഒറ്റകുട്ടി നയം 2016 ൽ എടുത്തുകളഞ്ഞതോടെയാണ് ചൈനയിൽ ബീജത്തിന് ആവശ്യക്കാരേറിയത്. വന്ധ്യതാ പ്രശ്നങ്ങളുള്ള 40 ദശലക്ഷത്തോളം സ്ത്രീ-പുരുഷന്‍മാരുള്ള ചൈനയില്‍ ആകെ 23 ബീജ ബാങ്കുകളാണ് പ്രവര്‍ത്തിക്കുന്നത്. 

ബീജദാനത്തിന് ഉറച്ച കമ്യൂണിസ്റ്റുകാരനായിരിക്കണം എന്നതടക്കമുള്ള നിബന്ധനകൾ സോഷ്യൽ മീഡിയയിൽ പെട്ടെന്ന് തന്നെ പ്രചരിച്ചു. സാമൂഹികമാധ്യമങ്ങളിലും മറ്റും പ്രതികരണങ്ങള്‍ വന്നതോടെ വെള്ളിയാഴ്ച വൈകീട്ട് ആസ്​പത്രിയുടെ ഔദ്യോഗിക സൈറ്റില്‍നിന്ന് നോട്ടീസ് നീക്കംചെയ്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com