ഇന്ത്യയില്‍ മാത്രമല്ല, അര്‍ജന്റീനയിലും എലികള്‍ കഞ്ചാവ് തിന്നും!!

അര്‍ജന്റീനയിലെ ഒരു നഗരത്തിലെ പൊലീസ് സ്റ്റേഷനില്‍ നിന്ന് കാണാതായത് അഞ്ഞൂറ് കിലോ കഞ്ചാവാണ്.
ഇന്ത്യയില്‍ മാത്രമല്ല, അര്‍ജന്റീനയിലും എലികള്‍ കഞ്ചാവ് തിന്നും!!

ര്‍ജന്റീനയിലെ ഒരു നഗരത്തിലെ പൊലീസ് സ്റ്റേഷനില്‍ നിന്ന് കാണാതായത് അഞ്ഞൂറ് കിലോ കഞ്ചാവാണ്. ഇത്രയും കഞ്ചാവ് എവിടെ പോയെന്ന് അന്വേഷണം വന്നപ്പോള്‍ കഞ്ചാവ് മൊത്തം എലികള്‍ തിന്ന് തീര്‍ത്തെന്നായിരുന്നു പൊലീസ് ഭാഷ്യം. ഏതായാലും അര്‍ജന്റീനയിലെ എട്ട് പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്തിട്ടുണ്ട്.

രണ്ടു വര്‍ഷം മുന്‍പ് സ്‌റ്റേഷനില്‍ സൂക്ഷിച്ചിരുന്ന 6000 കിലോ കഞ്ചാവായിരുന്നു. ഇപ്പോള്‍ നോക്കിയപ്പോള്‍ അതില്‍ 5460 കിലോ മാത്രമേ കാണുന്നുള്ളു. ബാക്കി 500 കിലോയോളം കഞ്ചാവ് എവിടെയെന്ന് ചോദിച്ചപ്പോള്‍, അത് എലികള്‍ ഭക്ഷിച്ചു എന്നായിരുന്നു പൊലീസുകാരുടെ മറുപടി. 

അതേസമയം എലികള്‍ ഒരിക്കലും കഞ്ചാവ് ആഹാരമായി സ്വീകരിക്കില്ലെന്ന് ബ്യൂണോസ് എയേഴ്‌സ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ വ്യക്തമാക്കിട്ടുണ്ട്. ഏതായാലും എലി കഞ്ചാവ് വലിക്കില്ലെന്ന് ബോധ്യപ്പെട്ട അധികൃതര്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്തു.

കഴിഞ്ഞ വര്‍ഷം ജാര്‍ഖണ്ഡിലെ പൊലീസുകാരും എലികള്‍ കഞ്ചാവ് തിന്നുമെന്ന വാദവുമായി എത്തിയിരുന്നു. അവിടെ 145 കിലോ കഞ്ചാവാണ് എലികള്‍ തിന്ന് തീര്‍ത്തെന്ന് പൊലീസ് പറഞ്ഞത്. ജാര്‍ഖണ്ഡിലെ ബേര്‍വഡ പൊലീസ് സ്റ്റേഷനില്‍ സൂക്ഷിച്ച 145 കിലോ കഞ്ചാവാണ് അന്ന് എലികള്‍ തിന്നതായി പൊലീസുകാര്‍ പറഞ്ഞത്. ഇക്കാര്യം സമൂഹമാധ്യമങ്ങള്‍ വളരെയധികം ട്രോളപ്പെട്ട സംഭവമായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com