പാര്‍ലമെന്റ് സസ്‌പെന്‍ഡ് ചെയ്ത് ശ്രീലങ്കന്‍ പ്രസിഡന്റ്; നീക്കം പ്രധാനമന്ത്രിയുമായുള്ള അധികാര വടംവലിയുടെ ഭാഗമായി

അധികാര വടംവലി ശക്തമാകുന്നതിന് പിന്നാലെ ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേന പാര്‍ലമെന്റ് സസ്‌പെന്‍ഡ് ചെയ്തു
പാര്‍ലമെന്റ് സസ്‌പെന്‍ഡ് ചെയ്ത് ശ്രീലങ്കന്‍ പ്രസിഡന്റ്; നീക്കം പ്രധാനമന്ത്രിയുമായുള്ള അധികാര വടംവലിയുടെ ഭാഗമായി

അധികാര വടംവലി ശക്തമാകുന്നതിന് പിന്നാലെ ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേന പാര്‍ലമെന്റ് സസ്‌പെന്‍ഡ് ചെയ്തു. പ്രധാനമന്ത്രിയും പ്രസിഡന്റും തമ്മിലുള്ള അധികാര വടംവലിയുടെ ഭാഗമായിട്ടാണ് ഏവരേയും ഞെട്ടിച്ച് പ്രസിഡന്റിന്റെ ഭാഗത്ത് നിന്നും ഇങ്ങനെയൊരു നീക്കമുണ്ടായിരിക്കുന്നത്. 

പ്രധാനമന്ത്രി റനില്‍ വിക്രമസിങ്കെയ്‌ക്കെതിരായ അവിശ്വാസ പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്ത ആറ് മന്ത്രിമാര്‍ രാജിവെച്ചതിന് പിന്നാലെയാണ് ഒരുമാസത്തേക്ക് പാര്‍ലമെന്റ് സസ്‌പെന്‍ഡ് ചെയ്യാനുള്ള പ്രസിഡന്റിന്റെ നീക്കം വരുന്നത്. 

സിരിസേന നേതൃത്വം നല്‍കുന്ന ശ്രീലങ്ക ഫ്രീഡം പാര്‍ട്ടിയും വിക്രമസിങ്കെയുടെ യുഎന്‍പിയും ഉള്‍പ്പെട്ട മുന്നണിയാണ് ശ്രിലങ്കയില്‍ ഭരണം നടത്തുന്നത്. എന്നാല്‍ കഴിഞ്ഞ പ്രാദേശിക തെരഞ്ഞെടുപ്പില്‍ മുന്നണിക്ക് പരാജയം നേരിട്ടതിനെ തുടര്‍ന്ന് വിക്രമസിങ്ക രാജിവയ്ക്കണം എന്ന് സിരിസേന ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിക്രമസിങ്കെ വഴങ്ങിയില്ല. ഇതോടെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തില്‍ അനുകൂലമായി വോട്ട് ചെയ്യാന്‍ മന്ത്രിമാര്‍ക്ക് സിരിസേന നിര്‍ദേശം നല്‍കുകയായിരുന്നു. 

എന്നാല്‍ മുസ്ലീം, തമിഴ്, ന്യൂനപക്ഷ പാര്‍ട്ടികളുടെ പിന്തുണയോടെ വിക്രമസിങ്ക അവിശ്വാസ പ്രമേയത്തെ അതിജീവിച്ചു. ഇത് സിരിസേനയ്ക്ക് തിരിച്ചടിയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com