ഗാസ- ഇസ്രയേല്‍ അതിര്‍ത്തിയില്‍ പ്രക്ഷോഭം തുടരുന്നു: നൂറോളം പേര്‍ക്ക് പരിക്ക്

ഉന്നം തെറ്റാതെ വെടിവയ്ക്കാന്‍ അറിയുന്നവരെ അതിര്‍ത്തിയില്‍ വിന്യസിച്ചാണ് ഇസ്രയേല്‍ ഈ പ്രക്ഷോഭത്തെ നേരിടുന്നത്.
ഗാസ- ഇസ്രയേല്‍ അതിര്‍ത്തിയില്‍ പ്രക്ഷോഭം തുടരുന്നു: നൂറോളം പേര്‍ക്ക് പരിക്ക്

ഗാസാ സിറ്റി: ഇസ്രയേല്‍-ഗാസ അതിര്‍ത്തിയില്‍ വീണ്ടും പലസ്തീന്‍ പ്രക്ഷോഭകരും ഇസ്രയേല്‍ സൈന്യവും ഏറ്റുമുട്ടി. നൂറോളം പ്രക്ഷോഭകര്‍ക്കു പരിക്കേറ്റതായി പലസ്തീന്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചു. കുട്ടികളും സ്ത്രീകളുമടക്കം പതിനായിരക്കണക്കിനു പലസ്തീന്‍ പ്രക്ഷോഭകര്‍ അതിര്‍ത്തിയില്‍ തമ്പടിച്ചിട്ടുണ്ടെന്നാണ് ഇസ്രയേല്‍ സൈന്യത്തിന്റെ കണക്ക്. 

ഇസ്രയേലിലെ സ്വന്തം നാടുകളിലേക്കു പോകാന്‍ അഭയാര്‍ഥികളെ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് സമരം. പ്രക്ഷോഭകര്‍ക്ക് നേരെ ഇസ്രയേല്‍ സൈന്യം നടത്തിയ വെടിവെപ്പില്‍ ഇതുവരെ മുപ്പതോളം പേര്‍ മരിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇസ്രയേല്‍ വെടിവെപ്പില്‍ പരിക്കേറ്റ ഇസ്ലം ഹെര്‍സുള്ള(28) എന്നയാള്‍ ഇന്നലെ ആശുപത്രിയില്‍ വെച്ച് മരിച്ചതോടെയാണ് മരണസംഖ്യ ഉയര്‍ന്നത്.

മാര്‍ച്ച് 30നാണ് പലസ്തീന്‍കാര്‍ പ്രക്ഷോഭം ആരംഭിച്ചത്. ഉന്നം തെറ്റാതെ വെടിവയ്ക്കാന്‍ അറിയുന്നവരെ അതിര്‍ത്തിയില്‍ വിന്യസിച്ചാണ് ഇസ്രയേല്‍ ഈ പ്രക്ഷോഭത്തെ നേരിടുന്നത്. ഇസ്രയേല്‍ ഭരണകൂടം സമരക്കാരെ നേരിടുന്ന രീതിയെ വിമര്‍ശിച്ച് അന്താരാഷ്ട്ര തലത്തില്‍ ശക്തമായ വിമര്‍ശനം ഉയര്‍ന്നിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com