കനത്ത മഴ, വെള്ളപ്പൊക്കം; മ്യാന്‍മറില്‍ പത്ത് പേര്‍ മരിച്ചു; 100,00 പേരെ മാറ്റിപ്പാര്‍പ്പിച്ചു

മ്യാന്‍മറില്‍ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും 10 പേര്‍ മരിച്ചു. ഏകദേശം 100,000 പേരെ മാറ്റിപ്പാര്‍പ്പിച്ചതായി അധികൃതര്‍ വ്യക്തമാക്കി
കനത്ത മഴ, വെള്ളപ്പൊക്കം; മ്യാന്‍മറില്‍ പത്ത് പേര്‍ മരിച്ചു; 100,00 പേരെ മാറ്റിപ്പാര്‍പ്പിച്ചു

യാന്‍ഗോന്‍: മ്യാന്‍മറില്‍ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും 10 പേര്‍ മരിച്ചു. ഏകദേശം 100,000 പേരെ മാറ്റിപ്പാര്‍പ്പിച്ചതായി അധികൃതര്‍ വ്യക്തമാക്കി. വെള്ളപ്പൊക്കത്തില്‍ 10 പേര്‍ മരിച്ചതായി സ്ഥീരികരിച്ചെങ്കിലും എണ്ണം ഇനിയും കൂടാന്‍ സാധ്യതയുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വെള്ളപ്പൊക്കത്തില്‍ അഞ്ച് പ്രവിശ്യകളിലായി 119,000 ത്തിലധികം പേരെ മാറ്റിപ്പാര്‍പ്പിച്ചു. മധ്യ മ്യാന്‍മറില്‍ മഗ്വേ മേഖലയില്‍ 70000 പേര്‍ വെള്ളപ്പൊക്ക ഭീഷണി നേരിടുന്നതായി ദേശീയ ദുരന്ത നിവാരണസേന ഡയറക്ടര്‍ മിന്‍ തിന്‍ വ്യക്തമാക്കി. ബോട്ടുകളിലൂടെ രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ടെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. രക്ഷാ പ്രവര്‍ത്തനം കനത്ത മഴ മൂലം തടസപ്പെടുന്നുണ്ട്.

നിരവധിയാളുകളെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിപാര്‍പ്പിച്ചിട്ടുണ്ട്. മിക്ക സ്ഥലങ്ങളിലും വെള്ളപ്പൊക്കത്തില്‍ വീടുകള്‍ മുങ്ങിയിട്ടുണ്ട്. വൈദ്യുതി ബന്ധം തടസ്സപ്പെട്ടു. അഭയാര്‍ത്ഥികള്‍കള്‍ക്കായി 163 ക്യാമ്പുകള്‍ ക്രമീകരിച്ചിട്ടുണ്ട്. ഇനിയും കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

എല്ലാ വര്‍ഷവും വെള്ളപ്പൊക്കം മൂലം നിരവധിയാളുകള്‍ മ്യാന്‍മറില്‍ മരിക്കാറുണ്ട്. 2008ല്‍ മ്യാന്‍മറിലുണ്ടായ ചുഴലിക്കാറ്റില്‍ ഏകദേശം 13800 പേര്‍ മരണപ്പെടുകയും നിരവധി പേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്. 2015ലുണ്ടായ വെള്ളപ്പൊക്കത്തില്‍ 100 പേര്‍ കൊല്ലപ്പെടുകയും, 200000 പേരെ മാറ്റിപ്പാര്‍പ്പിക്കുകയും ചെയ്തിരുന്നു.

തെക്കുകിഴക്കന്‍ ഏഷ്യയില്‍ ഇത്തവണ കനത്ത മഴയാണ് ലഭിച്ചത്. ഇന്തോനേഷ്യ, തായ്‌ലന്‍ഡ് രാജ്യങ്ങള്‍ പ്രളയം കനത്ത നാശമാണ് വരുത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com