അഫ്​ഗാനിസ്ഥാനിൽ 150ൽ അധികം എെ.എസ് തീവ്രവാദികൾ സൈന്യത്തിന് കീഴടങ്ങി

താ​​ലി​​ബാ​​നു​​മാ​​യു​​ള്ള ഏ​​റ്റു​​മു​​ട്ട​​ലി​​ല്‍ പ​​രാ​​ജ​​യ​​പ്പെ​​ട്ട​​തി​​നെ​​ത്തു​​ട​​ര്‍​​ന്നാ​​ണ് ഇ​​വ​​ര്‍ കീ​​ഴ​​ട​​ങ്ങി​​യ​​തെ​​ന്ന് താ​​ലി​​ബാ​​നും സ​​ര്‍​​ക്കാ​​രും വ്യ​​ക്ത​​മാ​​ക്കി
അഫ്​ഗാനിസ്ഥാനിൽ 150ൽ അധികം എെ.എസ് തീവ്രവാദികൾ സൈന്യത്തിന് കീഴടങ്ങി

കാബൂൾ: അ​​ഫ്ഗാ​​നി​​സ്ഥാ​​നി​​ലെ ജാ​​സ്ജ​​ന്‍ പ്ര​​വി​​ശ്യ​​യി​​ല്‍ 150ല്‍ ​​അ​​ധി​​കം ഐ​​.എ​​സ് തിവ്രവാദികൾ സൈ​​ന്യ​​ത്തി​​നു കീ​​ഴ​​ട​​ങ്ങി. താ​​ലി​​ബാ​​നു​​മാ​​യു​​ള്ള ഏ​​റ്റു​​മു​​ട്ട​​ലി​​ല്‍ പ​​രാ​​ജ​​യ​​പ്പെ​​ട്ട​​തി​​നെ​​ത്തു​​ട​​ര്‍​​ന്നാ​​ണ് ഇ​​വ​​ര്‍ കീ​​ഴ​​ട​​ങ്ങി​​യ​​തെ​​ന്ന് താ​​ലി​​ബാ​​നും സ​​ര്‍​​ക്കാ​​രും വ്യ​​ക്ത​​മാ​​ക്കി. വ​​ട​​ക്ക​​ന്‍ മേ​​ഖ​​ലാ ക​​മാ​​ന്‍​​ഡ​​ര്‍ മൗ​​ല​​വി ഹ​​ബീ​​ബു​​ര്‍ റ​​ഹ്‌​​മാ​​നും മ​​റ്റൊ​​രു ക​​മാ​​ന്‍​​ഡ​​ര്‍ മു​​ഫ്തി നെ​​മ​​തു​​ള്ള​​യും കീ​​ഴ​​ട​​ങ്ങി​​യ​​വ​​രി​​ല്‍ ഉ​​ള്‍​​പ്പെ​​ടു​​ന്ന​​താ​​യി സ​​ര്‍​​ക്കാ​​ര്‍ വ​​ക്താ​​വ് അ​​റി​​യി​​ച്ചു.

ജാ​​സ്ജാ​​നി​​ല്‍​​ നി​​ന്ന് ​​ഐ.​​എ​​സ് തി​​ന്മ​​യെ തു​​ട​​ച്ചു​​നീ​​ക്കി​​യെ​​ന്നും ജ​​ന​​ങ്ങ​​ള്‍​​ക്ക് ഇ​​നി സ്വ​​സ്ഥ​​മാ​​യി ക​​ഴി​​യാ​​മെ​​ന്നും താ​​ലി​​ബാ​​ന്‍ വ​​ക്താ​​വ് സ​​ബി​​ബു​​ള്ള മു​​ജാ​​ഹി​​ദ് പു​​റ​​പ്പെ​​ടു​​വി​​ച്ച പ്ര​​സ്താ​​വ​​ന​​യി​​ല്‍ പ​​റ​​ഞ്ഞു.  ഐ​​.എ​​സി​​നെ​​തി​​രേ ഏ​​താ​​നും ആ​​ഴ്ച​​ക​​ള്‍​​ക്കു ​​മു​​ൻപാ​​ണ് താ​​ലി​​ബാ​​ന്‍ പോ​​രാ​​ട്ടം ശ​​ക്ത​​മാ​​ക്കി​​യ​​ത്. 150ല്‍ ​​അ​​ധി​​കം ഐ​​.എ​​സ് തീവ്രവാദികളെ കൊ​​ല​​പ്പെ​​ടു​​ത്തി​​യെ​​ന്നും 130 പേ​​രെ ത​​ട​​വു​​കാ​​രാ​​ക്കി​​യെ​​ന്നും താ​​ലി​​ബാ​​ന്‍ വ്യ​​ക്ത​​മാ​​ക്കി. ഇ​​തി​​നു ​​ശേ​​ഷ​​മാ​​ണ് എെ.​​എ​​സ് തീവ്രവാദികൾ അ​​ഫ്ഗാ​​ന്‍ സൈ​​ന്യ​​ത്തി​​നു മുൻപാ​​കെ ആ​​യു​​ധം വ​​ച്ചു കീ​​ഴ​​ട​​ങ്ങി​​യ​​ത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com