ട്രംപ് റിപബ്ലിക് ദിനത്തിലെ മുഖ്യാതിഥി; വരണമോയെന്ന് തീരുമാനിച്ചിട്ടില്ലെന്ന് വൈറ്റ് ഹൗസ്

പസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ 2019ലെ റിപബ്ലിക് ദിനാഘോഷങ്ങള്‍ക്ക് മുഖ്യാതിഥിയായാകാനുള്ള ഇന്ത്യന്‍ ക്ഷണത്തില്‍ തീരുമാനമെടുക്കാതെ അമേരിക്ക 
ട്രംപ് റിപബ്ലിക് ദിനത്തിലെ മുഖ്യാതിഥി; വരണമോയെന്ന് തീരുമാനിച്ചിട്ടില്ലെന്ന് വൈറ്റ് ഹൗസ്

പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ 2019ലെ റിപബ്ലിക് ദിനാഘോഷങ്ങള്‍ക്ക് മുഖ്യാതിഥിയായാകാനുള്ള ഇന്ത്യന്‍ ക്ഷണത്തില്‍ തീരുമാനമെടുക്കാതെ അമേരിക്ക. ക്ഷണത്തില്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സാറ സാന്റേഴ്‌സ് വ്യക്തമാക്കി. പ്രധാനമനമന്ത്രി നരേന്ദ്ര മോദി ട്രംപിനെ മുഖ്യാതിഥിയായി ക്ഷണിച്ചുവെന്ന വാര്‍ത്തയുടെ സ്ഥിരീകരണം ആരാഞ്ഞ മാധ്യമപ്രവര്‍ത്തരകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അവര്‍. 

അടുത്ത മാസം ഇന്ത്യ സന്ദര്‍ശിക്കുന്ന സ്റ്റേറ്റ് സെക്രട്ടറിയും ഡിഫന്‍സ് സെക്രട്ടറിയും ട്രംംപിന്റെ സന്ദര്‍ശനത്തെക്കുറിച്ച് ന്യൂഡല്‍ഹിയില്‍ ചര്‍ച്ച നടത്തുമെന്നും അവര്‍ വ്യക്തമാക്കി.

ഏപ്രിലിലാണ് അടുത്ത വര്‍ഷത്തെ റിപബ്ലിക് ദിന പരേഡില്‍ മുഖ്യാതിഥിയാകാന്‍ ട്രംപിനെ ക്ഷണിച്ചത്.ഇതിന് മുമ്പ് 2015ല്‍ അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ റിപബ്ലിക് ദിനത്തില്‍ മുഖ്യാതിഥിയായി എത്തിയിരുന്നു. 

വിവിധ വിഷയങ്ങളില്‍ അമേരിക്കയും ഇന്ത്യയും തമ്മില്‍ അഭിപ്രായ ഭിന്നതകള്‍ നിലനില്‍ക്കുന്ന സമയത്താണ് ഇന്ത്യയുടെ ക്ഷണം.ഇറാന്‍ ആണവ കരാറില്‍ നിന്നും ഏകപക്ഷീയമയായി പിന്‍മാറിയതിന് പിന്നാലെ, ഇറാനില്‍ നിന്നും എണ്ണ ഇറക്കുമതി ചെയ്യുന്നത് ഇന്ത്യ അവസാനിപ്പികണം എന്ന് അമേരിക്ക ആവശ്യപ്പെട്ടിരുന്നു. ഇതിന് അനുകൂല നിലപാടാണ് ഇന്ത്യ സ്വീകരിച്ചിരിക്കുന്നതെങ്കിലും അമേരിക്കയുടെ ഏകപക്ഷീയ നടപടിയോട് ഇന്ത്യയ്ക്ക് പൂര്‍ണ യോജിപ്പില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com