മോദിയടക്കം ഒരു നേതാവും വേണ്ട:  ഇമ്രാന്റെ സത്യപ്രതിജ്ഞ ചടങ്ങില്‍ അടുത്ത സുഹൃത്തുക്കള്‍ മാത്രം

പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ സത്യപ്രതിജ്ഞയില്‍ മോദിയടക്കമുള്ള വിദേശനേതാക്കളെ ക്ഷണിക്കേണ്ടതില്ലെന്ന് പാര്‍ട്ടി തീരുമാനം
മോദിയടക്കം ഒരു നേതാവും വേണ്ട:  ഇമ്രാന്റെ സത്യപ്രതിജ്ഞ ചടങ്ങില്‍ അടുത്ത സുഹൃത്തുക്കള്‍ മാത്രം

ഇസ്‌ലാമാബാദ്: പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ സത്യപ്രതിജ്ഞയില്‍ മോദിയടക്കമുള്ള വിദേശനേതാക്കളെ ക്ഷണിക്കേണ്ടതില്ലെന്ന് പാര്‍ട്ടി തീരുമാനം. തെഹ്‌രിഖ്-ഇ-ഇന്‍സാഫ് ഔദ്യോഗിക വക്താവ് ഫവദ് ചൗധരിയാണ് ഇക്കാര്യം  വ്യക്തമാക്കിയിരിക്കുന്നത്. ലളിതമായ ചടങ്ങില്‍ ഖാന്‍ സത്യപ്രതിജ്ഞ ചെയ്യുമെന്ന് അദ്ദേഹം വ്യക്തമാക്കി. മോദി ഉള്‍പ്പെടെയുള്ള സാര്‍ക്് രാജ്യങ്ങളിലെ ഭരണാധികാരികളെ സത്യപ്രതിജ്ഞയ്ക്ക് ക്ഷണിക്കുമെന്ന് നേരത്തെ വാര്‍ത്തകള്‍ പരറത്തുവന്നിരുന്നു. 

ഒരു വിദേശനേതാവിനെയുംം ക്ഷണിക്കേണ്ടതില്ലൈന്നും പൂര്‍ണമായും ദേശീയ പരിപാടി നടത്താനാണ് ഉദ്ദേശിക്കുന്നതെന്നും വക്താവ് പറഞ്ഞു. 
അതേസമയം, ബോളിവുഡ് താരം  ആമിര്‍ ഖാന്‍,മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം അംഗങ്ങളായ സുനില്‍ ഗവാസ്‌കര്‍, കപില്‍ ദേവ്, നവ്‌ജോത് സിങ് സിദ്ധു എന്നിവരെ ഇമ്രാന്‍ സത്യപ്രതിജ്ഞയ്ക്ക് ക്ഷണിച്ചിട്ടുണ്ട്. 

ദൂലൈ 26ന് നടന്ന തെരഞ്ഞെടുപ്പില്‍ ഇമ്രാന്റെ പാര്‍ട്ടിയായ പി.ടി.ഐ 116 സീറ്റുകള്‍ നേടി ഏറ്റവും വലിയ  ഒറ്റകക്ഷിയായിരുന്നു. 137 സീറ്റുകളാണ് സര്‍ക്കാര്‍ രൂപീകരിക്കാന്‍ വേണ്ടത്. ചെറുപാര്‍ട്ടികളെയും സ്വതന്ത്രരേയും ഒപ്പംകൂട്ടിയാണ് ഇമ്രാന്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നത്. തിരിമറി നടന്നുവെന്നാരോപിച്ച് മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ പാര്‍ട്ടി തെരഞ്ഞെടുപ്പ് ഫലം ബഹിഷ്‌കരിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com