പെണ്‍കുട്ടികള്‍ പഠിക്കേണ്ട; പാകിസ്ഥാനില്‍ 12 ഗേള്‍സ് സ്‌കൂളുകള്‍ തീവ്രവാദികള്‍ അഗ്നിക്കിരയാക്കി

പാകിസ്ഥാനില്‍ പന്ത്രണ്ട് ഗേള്‍സ് സ്‌കൂളുകള്‍ തീവ്രവാദികള്‍ അഗ്നിക്കിരയാക്കി
പെണ്‍കുട്ടികള്‍ പഠിക്കേണ്ട; പാകിസ്ഥാനില്‍ 12 ഗേള്‍സ് സ്‌കൂളുകള്‍ തീവ്രവാദികള്‍ അഗ്നിക്കിരയാക്കി

പാകിസ്ഥാനില്‍ പന്ത്രണ്ട് ഗേള്‍സ് സ്‌കൂളുകള്‍ തീവ്രവാദികള്‍ അഗ്നിക്കിരയാക്കി. ഗില്‍ജിത് ബാല്‍ടിസ്ഥാനിലാണ് വിദ്യാലയങ്ങള്‍ക്ക് തീയിട്ടത്. ഏത് ഭീകരസംഘടനയാണ് അക്രമണത്തിന് പിന്നിലെന്ന് വ്യക്തമായിട്ടില്ല. വെള്ളിയാഴ്ച വെളുപ്പിന് 2.30ഓടെയായിരുന്നു ആക്രമണങ്ങള്‍ നടന്നതെന്ന് ദയമെര്‍ ജില്ലാ പൊലീസ് മേധാവി അബ്ദുള്‍ വാഹിദ് പറഞ്ഞു. പ്രദേശത്ത് കുറച്ചാളുകള്‍ പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നതിന് എതിരാണ്. എന്നാല്‍ ഭൂരിഭാഗം ആളുകളും പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നതിന് താത്പര്യമുള്ളവരാണ്. ആരാണ് ഇതിന് പിന്നിലെന്ന് വ്യക്തമായിട്ടില്ല- അബ്ദുള്‍ വാഹിദ് പറഞ്ഞതായി പാകിസ്ഥാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

ജമ്മു കശ്മീരിനോടും അഫ്ഗാനിസ്ഥാനോടും ചൈനയോടും അതിര്‍ത്തി പങ്കിടുന്ന മലയോര പ്രദേശമാണ് ഇത്്. അഗ്നിക്കിരയാക്കിയവയില്‍ എട്ടെണ്ണം സര്‍ക്കാര്‍ വിദ്യാലയങ്ങളാണ്. 3500ഓളം പെണ്‍കുട്ടികളുള്ള പ്രദേശത്ത് നിന്ന് 300 പെണ്‍കുട്ടികള്‍ മാത്രമാണ് വിദ്യാഭ്യാസത്തിന് പോകുന്നത്. 2004ലും 2011ലും സമാനമായ ആക്രമണങ്ങള്‍ പ്രദേശത്ത് നടന്നിട്ടുണ്ട്. 

ഹ്യൂമന്‍ റൈറ്റ്‌സ് വാച്ചിന്റെ കണക്കനുസരിച്ച് 2007മുതല്‍ 2015വരെ പാകിസ്ഥാനില്‍ വിദ്യാലയങ്ങള്‍ക്ക് നേരെ 867 ആക്രമണങ്ങള്‍ നടന്നിട്ടുണ്ട്. ഇതില്‍ 392പേര്‍ കൊല്ലപ്പെടുകയും 724പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. 2012ല്‍ പെണ്‍കുട്ടികളുടെ അവകാശങ്ങള്‍ക്ക് വേണ്ടി പോരാടിയതിന് താലിബാന്‍ മലാല യൂസഫ്‌സായിയെ വെടിവെച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com