രണ്ടാം ലോക മഹായുദ്ധകാലത്തെ വിമാനം തകർന്നുവീണു; 20 മരണം 

രണ്ടാം ലോക മഹായുദ്ധകാലത്ത് ഉപയോഗിച്ചിരുന്ന വിമാനം സ്വിറ്റ്‌സര്‍ലന്‍ഡിലെ മലനിരകളിൽ തകർന്നുവീണ് 20 പേർ മരിച്ചു
രണ്ടാം ലോക മഹായുദ്ധകാലത്തെ വിമാനം തകർന്നുവീണു; 20 മരണം 

ജനീവ: രണ്ടാം ലോക മഹായുദ്ധകാലത്ത് ഉപയോഗിച്ചിരുന്ന വിമാനം സ്വിറ്റ്‌സര്‍ലന്‍ഡിലെ മലനിരകളിൽ തകർന്നുവീണ് 20 പേർ മരിച്ചു. 17 യാത്രക്കാരും മൂന്ന് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. അപകട കാരണം വ്യക്തമായിട്ടില്ല. മറ്റേതെങ്കിലും വിമാനത്തിലോ കോബിൾ പോലുള്ളവയിലോ തട്ടിയായിരിക്കാം വിമാനം തകർന്നതെന്നാണ് പൊലീസ് നി​ഗമനം. 

1939ലെ യുദ്ധകാലത്ത് ജർമനിയിൽ നിർമിച്ച ജങ്കർ ജെ.യു 52 എച്ച്.ബി–എച്ച്.ഒ.ടി വിമാനമാണ് തകർന്നത്. ജർമ്മൻ നിര്‍മ്മിത വിന്റേജ് എയര്‍ക്രാഫ്റ്റുകള്‍ ഉപയോഗിച്ച് യാത്രകള്‍ സംഘടിപ്പിക്കുന്ന കമ്പനിയാണ് ജെ.യു എയര്‍. അപകടത്തെത്തുടര്‍ന്ന് ഇതുവഴിയുള്ള വ്യോമഗതാഗതം നിരോധിച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com