ഇന്തോനേഷ്യയിലെ ഭൂചലനം; മരണം 82, സുനാമി മുന്നറിയിപ്പ് പിന്‍വലിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 06th August 2018 06:55 AM  |  

Last Updated: 06th August 2018 06:55 AM  |   A+A-   |  

indonesia-earthquake

ജക്കാര്‍ത്ത: ഇന്തോനേഷ്യയെ നടുക്കിയ ഭൂചലനത്തില്‍ 82 മരണം. ഞായറാഴ്ച വൈകുന്നേരും ഇന്ത്യന്‍ സമയം 5.16ന് റിക്ടര്‍ സ്‌കെയിലില്‍ 7.0 രേഖപ്പെടുത്തിയ ഭൂചലനമായിരുന്നു അനുഭവപ്പെട്ടത്. ഇതിനൊപ്പം ശക്തമായ തുടര്‍ചലനങ്ങളും ഉണ്ടായത് ആഘാതം വര്‍ധിപ്പിച്ചു. 

ഇന്തോനേഷ്യയുടെ വടക്കന്‍ തീരത്തുള്ള ലോംബോക് ദ്വീപാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. ബാലി വരെ ഭൂചലനം അനുഭവപ്പെട്ടു.  ആയിരക്കണക്കിന് വീടുകള്‍ ഭൂചലനത്തില്‍ തകര്‍ന്നു. നൂറുകണക്കിന് പേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്നാണ് റിപ്പോര്‍ട്ട്. 

ജൂലൈ 29ന് റിക്ടര്‍ സ്‌കെയിലില്‍ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന് പിന്നാലെയാണ് ഞായറാഴ്ച വീണ്ടും ശക്തമായ ഭൂചലനം ഉണ്ടായത്. ഇതിന് പിന്നാലെ സുനാമി മുന്നറിയിപ്പും നല്‍കിയിരുന്നു എങ്കിലും പിന്‍വലിച്ചു. ഇന്തോനേഷ്യയില്‍ തങ്ങുന്ന വിദേശ വിനോദ സഞ്ചാരികള്‍ക്ക് ഭൂചലനത്തില്‍ പരിക്കേറ്റിട്ടില്ലെന്ന ഇന്തോനേഷ്യന്‍ വിനോദസഞ്ചാര മന്ത്രാലയം വ്യക്തമാക്കി.