ബ്ലൂവെയില്‍ ചലഞ്ചിന് പിന്നാലെ ഭീതി പരത്തി 'മോമോ ഗെയിം'; കുട്ടികളെയും കൗമാരക്കാരെയും ആത്മഹത്യയിലേക്ക് നയിക്കുന്ന ഗെയിമിനെതിരെ ജാഗ്രതാ നിര്‍ദേശം

ബ്ലൂവെയില്‍ ചലഞ്ചിന്റെ ഭീതി വിട്ടുപോകുന്നതിന് മുന്‍പ് വീണ്ടും ആശങ്ക ഉയര്‍ത്തി മറ്റൊരു കൊലയാളി ഗെയിം
ബ്ലൂവെയില്‍ ചലഞ്ചിന് പിന്നാലെ ഭീതി പരത്തി 'മോമോ ഗെയിം'; കുട്ടികളെയും കൗമാരക്കാരെയും ആത്മഹത്യയിലേക്ക് നയിക്കുന്ന ഗെയിമിനെതിരെ ജാഗ്രതാ നിര്‍ദേശം

ബ്ലൂവെയില്‍ ചലഞ്ചിന്റെ ഭീതി വിട്ടുപോകുന്നതിന് മുന്‍പ് വീണ്ടും ആശങ്ക ഉയര്‍ത്തി മറ്റൊരു കൊലയാളി ഗെയിം. 12 വയസുകാരിയുടെ മരണത്തെ തുടര്‍ന്ന് വിവിധ രാജ്യങ്ങളിലെ പൊലീസ് സേനകള്‍ രക്ഷിതാക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കി. കുട്ടികളെയും കൗമാരക്കാരെയും ആത്മഹത്യയിലേക്ക് നയിക്കുന്ന ഗെയിം ഫെയ്‌സ്ബുക്കിലാണ് ആരംഭിച്ചത്. വാട്‌സാപ്പ് വഴിയാണ് ഈ ഗെയിം പ്രചരിക്കുന്നത്. 

'മോമോ ചാലഞ്ച്' എന്ന പേരില്‍ വ്യാപകമായിക്കൊണ്ടിരിക്കുന്ന ഗെയിം കഴിഞ്ഞ ആഴ്ചകളിലാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ സൈബര്‍ ഇടങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്.ഗെയിമില്‍ താത്പര്യമുള്ള ഉപയോക്താക്കളോട് ആദ്യം മോമോ എന്ന പേരിലുള്ള ആളെ ബന്ധപ്പെടണം എന്ന് പറഞ്ഞാണ് ഗെയിം തുടങ്ങുന്നത്. മെസ്സേജുകളും മറ്റും പേടിപ്പെടുത്തുന്ന ചിത്രങ്ങളും വീഡിയോകളും മോമോ തിരിച്ചയ്ക്കും. വിലക്ഷണമായ രൂപഭാവങ്ങളോടുകൂടിയ ഒരു സ്ത്രീയുടെ രൂപമാണ് മോമോ എന്ന പേരില്‍ പ്രത്യക്ഷപ്പെടുന്നത്. ജപ്പാനീസ് ആര്‍ട്ടിസ്റ്റ് ആയ മിഡോരി ഹയാഷിയുടെ പ്രശസ്തമായ ശില്‍പത്തിന്റെ മുഖമാണ് ഈ ഗെയിമിലെ മോമോയുടെ മുഖചിത്രമായി ഉപയോഗിച്ചിരിക്കുന്നത്. ഉണ്ടക്കണ്ണുകളും മെലിഞ്ഞ ശരീരവും വിളറിയ നിറവുമുള്ള കഥാപാത്രം ആദ്യ ഗെയിമില്‍ തന്നെ കുട്ടികളില്‍ ഭീതി ജനിപ്പിക്കുന്നു.പലരിലും ആത്മഹത്യാ പ്രവണത തന്നെ ഇതുണ്ടാക്കും. 

ഈ ഗെയിം എങ്ങനെയാണ് വ്യാപകമായി പ്രചരിക്കുന്നത് എന്നതിനെ സംബന്ധിച്ച വ്യക്തതയില്ല. ഇരയിട്ട് ആളുകളെ പിടികൂടുന്ന രീതിയാണ് ക്രിമിനല്‍സംഘം ഉപയോഗിക്കുന്നതെന്നാണ് വിവരം. ഉപഭോക്താക്കളുടെ വ്യക്തിപരമായ വിവരങ്ങള്‍ ശേഖരിച്ചാണ് കൗമാരക്കാരെയും കുട്ടികളെയും ഇവര്‍ പിടികൂടുന്നതെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞിരിക്കുന്നത്. 

അടുത്തിടെ അര്‍ജന്റീനയില്‍ 12കാരി ദുരൂഹസാഹചര്യത്തില്‍ മരിച്ചിരുന്നു. ഈ മരണത്തിന് മരണക്കളിയായ  മോമോയുമായി ബന്ധമുണ്ടോ എന്ന അന്വേഷണം അര്‍ജീന്റീനയില്‍ നടന്നുകൊണ്ടിരിക്കുകയാണ്.മെക്‌സിക്കന്‍ കമ്പ്യൂട്ടര്‍ െ്രെകം ഇന്‍വെസ്റ്റിഗേഷന്‍ ടീം നടത്തിയ അന്വേഷണ പ്രകാരം ഫെയ്‌സ്ബുക്കിലാണ് ഇത് ആദ്യം ആരംഭിച്ചതെന്ന് പറയുന്നു.സ്‌പെയിന്‍ അര്‍ജന്റീന മെക്‌സിക്ക തുടങ്ങിയ രാജ്യങ്ങള്‍ മോമോയ്‌ക്കെതിരേ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com