പുറംലോകം കാണാതെ പീഡനം സഹിച്ച് അവള്‍ ഗുഹയില്‍ കഴിഞ്ഞത് 15 വര്‍ഷം; ചികിത്സക്കായി കൊണ്ടുവന്ന 13കാരിയെ തടവിലാക്കിയ മന്ത്രവാദി പിടിയില്‍

കുട്ടിയുടെ വീട്ടുകാരെപ്പോലും അറിയിക്കാതെയായിരുന്നു ജിന്നിന്റെ ബാധയുണ്ടെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് കുട്ടിയെ ഗുഹയില്‍ അടച്ചത്
പുറംലോകം കാണാതെ പീഡനം സഹിച്ച് അവള്‍ ഗുഹയില്‍ കഴിഞ്ഞത് 15 വര്‍ഷം; ചികിത്സക്കായി കൊണ്ടുവന്ന 13കാരിയെ തടവിലാക്കിയ മന്ത്രവാദി പിടിയില്‍


ചികിത്സക്കായി കൊണ്ടുവന്ന 13 കാരിയെ ഗുഹയില്‍ ഒളിപ്പിച്ച് 15 വര്‍ഷത്തോളം ലൈംഗികമായി പീഡിപ്പിച്ച ദുര്‍മന്ത്രവാദി പിടിയില്‍. ഇന്തോനേഷ്യയിലാണ് സംഭവമുണ്ടായത്. കുട്ടിയുടെ വീട്ടുകാരെപ്പോലും അറിയിക്കാതെയായിരുന്നു ജിന്നിന്റെ ബാധയുണ്ടെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് കുട്ടിയെ ഗുഹയില്‍ അടച്ചത്. കഴിഞ്ഞ ദിവസമാണ് വര്‍ഷങ്ങളോളം നീണ്ട തടവിനെക്കുറിച്ച് പുറംലോകം അറിയുന്നത്. 

വീട്ടുകാരാണ് 13 കാരിയെ ചികിത്സക്കായി വ്യാജവൈദ്യന്‍ കൂടിയായ ഇയാളുടെ അടുത്തേക്ക് എത്തിക്കുന്നത്. ചികിത്സയ്ക്കായി അവളെ അവിടെ നിര്‍ത്തിയ ശേഷം വീട്ടുകാര്‍ തിരിച്ചു പോവുകയും ചെയ്തു.എന്നാല്‍ പിന്നീട് വീട്ടുകാര്‍ അന്വേഷിച്ചെത്തിയപ്പോള്‍ കുട്ടി അവിടെയുണ്ടായിരുന്നില്ല.  മന്ത്രവാദിയോട് ചോദിച്ചപ്പോള്‍ ജക്കാര്‍ത്തയിലെ ഒരിടത്ത് പെണ്‍കുട്ടിക്ക് ജോലി ശരിയാക്കി നല്‍കിയെന്നാണ് പറഞ്ഞത്. പിന്നീട് കുട്ടിയെക്കുറിച്ച് വീട്ടുകാര്‍ക്ക് വിവരമൊന്നുമില്ല. അടുത്തിടെയാണ് 15 വര്‍ഷത്തെ കുട്ടിയുടെ ദുരിതത്തെക്കുറിച്ച് വീട്ടുകാര്‍ പോലും അറിയുന്നത്. 

മന്ത്രവാദിയുടെ കൈയില്‍ ഏല്‍പ്പിച്ചതുമുതല്‍ പെണ്‍കുട്ടി ലൈംഗികപീഡനത്തിന് ഇരയാവുന്നുണ്ട്. പിന്നീട് ആരും അറിയാതിരിക്കാനാണ് വീട്ടില്‍ നിന്ന് ഗുഹയിലേക്ക് കുട്ടിയെ മാറ്റുന്നത്. ഒരു ഫോട്ടോ കാണിച്ച ശേഷം അതൊരു ജിന്നാണെന്നും ആ ജിന്ന് തന്റെ കൂടെയുണ്ടെന്നും അവളെ വിശ്വസിപ്പിച്ചിരുന്നു. എവിടെപ്പോയാലും ജിന്ന് പിന്തുടരുമെന്ന് ഭയന്ന് അവിടെനിന്ന് രക്ഷപ്പെടാന്‍ പോലും അവള്‍ ശ്രമിച്ചില്ല. സംഭവം പുറം ലോകം അറിഞ്ഞതോടെ ജാഗോ എന്നു പേരുള്ള മന്ത്രവാദിയെ പൊലീസ് അറസ്റ്റ് ചെയ്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com