പേടിച്ചു വിറച്ചു; അധികൃതര്‍ എയര്‍പോര്‍ട്ട് അടച്ചു

തിരക്കുള്ള സമയത്ത് ഒരു മണിക്കൂറിലധികം എയര്‍പോര്‍ട്ട് അടച്ചിട്ടത് നിരവധി യാത്രക്കാരയൊണ് വലച്ചത്
പേടിച്ചു വിറച്ചു; അധികൃതര്‍ എയര്‍പോര്‍ട്ട് അടച്ചു

ബെര്‍ലിന്‍: യാത്രക്കാരന്റെ ബാഗ് പരിശോധിക്കുന്നതിനിടെയാണ് സ്‌കോണ്‍ഫെല്‍ഡ് എയര്‍പോര്‍ട്ടില്‍ അരങ്ങേറിയത് നാടകീയമായ രംഗങ്ങള്‍. തുടര്‍ന്ന് അല്‍പനേരത്തേക്ക് എയര്‍പോര്‍ട്ട് അടച്ചിടുകയും ചെയ്തു.

സംഭവമിങ്ങനെയാണ് യാത്രക്കാരന്റെ ബാഗ് പരിശോധിക്കുകയായിരുന്നു ജീവനക്കാര്‍. എക്‌സ് റേ സ്‌കാനിംഗിലൂടെയായിരുന്നു പരിശോധന. ഇതിനിടെയാണ് ബാഗിനകത്ത് പ്രത്യേക തരം ഉപകരണങ്ങള്‍ കണ്ടെത്തിയത്. ആയുധങ്ങളാണെന്ന് തെറ്റിദ്ധരിച്ച ജീവനക്കാര്‍ ഉടന്‍ തന്നെ സുരക്ഷയുടെ ഭാഗമായി എയര്‍പോര്‍ട്ട് അടച്ചിടാന്‍ തീരുമാനിക്കുകയായിരുന്നു. 

ജീവനക്കാര്‍ വിവരമറിയിച്ചതോടെ ബോംബ് സ്‌ക്വാഡും സ്ഥലത്തെത്തി. തുടര്‍ന്ന് ലൗഡ്‌സ്പീക്കറിലൂടെ യാത്രക്കാരനോട് ബാഗിനകത്തുള്ള ഉപകരണങ്ങളെ കുറിച്ച് വിശദീകരിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും തൃപ്തികരമായ വിശദീകരണം നല്‍കാന്‍ യാത്രക്കാരനുമായില്ല. 

ഇതിന് ശേഷമാണ് ഉപകരണങ്ങള്‍ നേരിട്ട് പരിശോധിക്കാന്‍ ബോംബ് സ്‌ക്വാഡ് തീരുമാനിച്ചത്. നേരിട്ട് നടത്തിയ പരിശോധനയിലാണ് അബദ്ധം പറ്റിയതായി ഉദ്യോഗസ്ഥരും സുരക്ഷാ ജീവനക്കാരും മനസ്സിലാക്കിയത്. സെക്‌സ് ടോയ്‌സായിരുന്നു യാത്രക്കാരന്‍ തന്റെ ബാഗില്‍ സൂക്ഷിച്ചിരുന്നത്. തുടര്‍ന്ന് ഉടന്‍ തന്നെ എയര്‍പോര്‍ട്ട് തുറന്നു. എങ്കിലും ഏറ്റവും തിരക്കുള്ള സമയത്ത് ഒരു മണിക്കൂറിലധികം എയര്‍പോര്‍ട്ട് അടച്ചിട്ടത് നിരവധി യാത്രക്കാരയൊണ് വലച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com