യുഎസ് കോണ്‍ഗ്രസില്‍ അംഗമായി പാലസ്തീന്‍ വംശജ; റാഷിദ തലൈബ് കുറിച്ചത് ചരിത്രം

മിഷിഗണില്‍ നിന്നുമാണ് യുഎസ് കോണ്‍ഗ്രസിലെ ആദ്യ മുസ്ലിം വനിത അംഗമായി റാഷിദ തിരഞ്ഞെടുക്കപ്പെട്ടത്.
യുഎസ് കോണ്‍ഗ്രസില്‍ അംഗമായി പാലസ്തീന്‍ വംശജ; റാഷിദ തലൈബ് കുറിച്ചത് ചരിത്രം

വാഷിങ്ടണ്‍: യുഎസ് കോണ്‍ഗ്രസിലേക്ക് റാഷിദാ തലൈബ് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ പിറന്നത് ചരിത്രമാണ്. മിഷിഗണില്‍ നിന്നുമാണ് യുഎസ് കോണ്‍ഗ്രസിലെ ആദ്യ മുസ്ലിം വനിത അംഗമായി റാഷിദ തിരഞ്ഞെടുക്കപ്പെട്ടത്. പാലസ്തീന്‍ വംശജയാണ് റാഷിദ. 
ഡമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയായിരുന്ന റാഷിദയ്‌ക്കെതിരെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി എതിരാളിയെ നിര്‍ത്തിയിരുന്നില്ല. നവംബറിലാണ് മിഷിഗണിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. 

പ്രായാധിക്യം കാരണം മിഷിഗണിലെ പ്രതിനിധിയായിരുന്ന ജോണ്‍ കണ്‍വെയേഴ്‌സ് സ്ഥാനമൊഴിഞ്ഞതിലേക്കാണ് റാഷിദ തിരഞ്ഞെടുക്കപ്പെട്ടത്. 89 വയസ്സുള്ള കണ്‍വെയേഴ്‌സ് 1964 ല്‍ ആണ് സഭയിലേക്ക് ആദ്യമായി തിരഞ്ഞെടുക്കപ്പെട്ടത്. 

യുഎസില്‍ ഇസ്ലാമോഫോബിയ വര്‍ധിച്ചുവരുന്നതിനിടെ ആദ്യ മുസ്ലിം വനിത കോണ്‍ഗ്രസിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനെ ഏറെ പ്രതീക്ഷയോടെയാണ് ലോകം നോക്കിക്കാണുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com