പളളിയില്‍ ശവസംസ്‌കാരത്തിനിടെ ഏഴുമാസമുള്ള കുഞ്ഞ് കണ്ണുതുറന്നു; കുഞ്ഞിനെയുമായി അമ്മ ആശുപത്രിയിലേക്ക് ഓടി

പളളിയില്‍ ശവസംസ്‌കാരത്തിനിടെ ഏഴുമാസമുള്ള കുഞ്ഞ് കണ്ണുതുറന്നു; കുഞ്ഞിനെയുമായി അമ്മ ആശുപത്രിയിലേക്ക് ഓടി
പളളിയില്‍ ശവസംസ്‌കാരത്തിനിടെ ഏഴുമാസമുള്ള കുഞ്ഞ് കണ്ണുതുറന്നു; കുഞ്ഞിനെയുമായി അമ്മ ആശുപത്രിയിലേക്ക് ഓടി


ഹോണ്ടറാസ്: ഡോക്ടര്‍മാര്‍ മരിച്ചെന്ന് വിധിയെഴുതിയ കുഞ്ഞിന് പുനര്‍ജന്മം. ആശുപത്രിയി അധികൃതര്‍ മരിച്ചെന്ന് വിധിയെഴുതിയ ഏഴുമാസം പ്രായമുള്ള കുഞ്ഞാണ് ശവസംസ്‌കാര ചടങ്ങിനിടെ ശ്വാസമെടുത്തത്.കുട്ടിയുടെ അമ്മ തന്നെയാണ് ഇതാദ്യം കണ്ടത്. പെട്ടെന്നു തന്നെ കുട്ടിയെ അടുത്തുള്ള ആശുപത്രിയിലെത്തിക്കുകയും വിദഗ്ധ ചികിത്സ നല്‍കുകയും ചെയ്തു.

ബാക്ടീരിയ ബാധയെ തുടര്‍ന്നാണ് ഹോണ്ടുറാസിലെ ഏഴുമാസം പ്രായമുള്ള കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അപസ്മാരവും വയറിളക്കും മൂര്‍ച്ഛിച്ച് കുട്ടി ഗുരുതരാവസ്ഥയിലായിരുന്നു. ചികിത്സക്കിടെ കുട്ടി മരിച്ചുവെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഇതേത്തുടര്‍ന്നാണ് കുടുംബാംഗങ്ങളും ബന്ധുക്കളും ശവസംസ്‌കാരത്തിനുള്ള ഒരുക്കങ്ങള്‍ തുടങ്ങിയത്.

പള്ളിക്കകത്തു വെച്ചു നടത്തിയ പ്രാര്‍ത്ഥനാച്ചടങ്ങിനിടെയാണ് കുഞ്ഞ് ശ്വാസമെടുക്കുന്നത് അമ്മ ഐവിസിന്റെ ശ്രദ്ധിയില്‍ പെട്ടത്. ഇതോടെ മരണം സ്ഥിരീകരിച്ച ആശുപത്രിക്കിടെ ആളുകള്‍ പ്രതിഷഷേധവുമായെത്തി. സംഭവത്തെക്കുറിച്ച് അന്വേഷിച്ചതിനു ശേഷം പ്രതികരിക്കുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com