അണക്കെട്ട് തകര്‍ന്നു ; മ്യാന്മറില്‍ നൂറോളം ഗ്രാമങ്ങള്‍ വെള്ളത്തില്‍, അരലക്ഷം പേര്‍ ഭവനരഹിതരായി (വീഡിയോ )

അണക്കെട്ട് തകര്‍ന്നതിനെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ മ്യാന്‍മറില്‍ നൂറോളം ഗ്രാമങ്ങള്‍ വെള്ളത്തിനടിയിലായി
അണക്കെട്ട് തകര്‍ന്നു ; മ്യാന്മറില്‍ നൂറോളം ഗ്രാമങ്ങള്‍ വെള്ളത്തില്‍, അരലക്ഷം പേര്‍ ഭവനരഹിതരായി (വീഡിയോ )

നായ്പിറ്റോ :  മ്യാന്‍മറില്‍ അണക്കെട്ട് തകര്‍ന്നതിനെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ നൂറോളം ഗ്രാമങ്ങള്‍ വെള്ളത്തിനടിയിലായി. പ്രളയത്തില്‍ ആറുപേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് അരലക്ഷത്തോളം പേര്‍ ഭവനരഹിതരായി. 63,000 ഓളം പേരെ വീടുകളില്‍ നിന്നും ഒഴിപ്പിച്ചു. 

ബാഗോ പ്രവിശ്യയിലെ സ്വര്‍ ഷൗങ് അണക്കെട്ടാണ് തകര്‍ന്നത്. സംഭരണശേഷി കവിഞ്ഞതിനെ തുടര്‍ന്ന് തിങ്കളാഴ്ച മുതല്‍ നിറഞ്ഞൊഴുകുകയായിരുന്നു. ആശങ്കപ്പെടേണ്ടതില്ലെന്ന്  അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്ന് ഗ്രാമീണര്‍ വീടുകളില്‍ തന്നെ തുടര്‍ന്നു. എന്നാല്‍ ബുധനാഴ്ച രാവിലെ അണക്കെട്ടിന്റെ സ്പില്‍വേ തകരുകയായിരുന്നു. 2001 ലാണ് അണക്കെട്ടിന്റെ പണി പൂര്‍ത്തിയായത്. 

വെള്ളപ്പൊക്കത്തെ തുടര്‍ന്ന് രാജ്യത്തെ പ്രധാന നഗരങ്ങളായ യാങ്കൂണിനെയും മാണ്ഡലേയെയും ബന്ധിപ്പിക്കുന്ന ഗതാഗതം സ്തംഭിച്ചു. ദേശീയപാതയിലെ പാലം തകര്‍ന്നതോടെയാണ് ഇരുനഗരങ്ങളും ഒറ്റപ്പെട്ടത്. നയ്പിറ്റോവിലേക്കുള്ള ഗതാഗതവും തടസ്സപ്പെട്ടു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നതായി ദേശീയ മാധ്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 

കഴിഞ്ഞമാസം ലാവോസില്‍ അണക്കെട്ട് തകര്‍ന്ന് 27 പേര്‍ മരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മ്യാന്മറിലും അണക്കെട്ട് തകര്‍ന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com