മുന്നോട്ടു നീങ്ങുന്ന വിമാനത്തില്‍ നിന്ന് ചാടിയിറങ്ങി പൈലറ്റിന്റെ കികി ചലഞ്ച്; വൈറലായി വീഡിയോ 

ചലഞ്ചിനായി കാറില്‍ നിന്നൊക്കെ ചാടിയിറങ്ങുന്നത് ഇപ്പോള്‍ ഔട്ട്ഓഫ് ഫാഷനായിരിക്കുകയാണ്. ഇപ്പോള്‍ ട്രെന്‍ഡാകുന്നത് വിമാനമാണ്
മുന്നോട്ടു നീങ്ങുന്ന വിമാനത്തില്‍ നിന്ന് ചാടിയിറങ്ങി പൈലറ്റിന്റെ കികി ചലഞ്ച്; വൈറലായി വീഡിയോ 

കാറില്‍ നിന്ന് ചാടിയിറങ്ങി റോഡില്‍ നൃത്തം വെക്കുന്ന കികി ചലഞ്ച് ഇതിനോടകം സോഷ്യല്‍ മീഡിയയിലുണ്ടാക്കിയ ചലനം വളരെ വലുതാണ്. ഒരു മാസം പിന്നിട്ടിട്ടും ചലഞ്ചിന് ഒരു കുറവും വന്നിട്ടില്ല. ചലഞ്ചിനെ വ്യത്യസ്തമായ രീതിയില്‍ അവതരിപ്പിക്കാനുള്ള തിരക്കിലാണ് പലരും. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന കികി വീഡിയോ ആരെയും ഞെട്ടിക്കുന്നതാണ്. 

ചലഞ്ചിനായി കാറില്‍ നിന്നൊക്കെ ചാടിയിറങ്ങുന്നത് ഇപ്പോള്‍ ഔട്ട്ഓഫ് ഫാഷനായിരിക്കുകയാണ്. ഇപ്പോള്‍ ട്രെന്‍ഡാകുന്നത് വിമാനമാണ്. വിമാനത്തില്‍ നിന്ന് ചാടിയിറങ്ങി റണ്‍വേയില്‍ നിന്ന് നൃത്തം ചെയ്യുന്ന പൈലറ്റിന്റേയും ഫ്‌ളൈറ്റ് അറ്റന്‍ഡന്റിന്റേയും വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

മുന്നോട്ടു നീങ്ങുന്ന വിമാനത്തില്‍ നിന്ന് ഇറങ്ങിയാണ് ഇരുവരുടേയും സൂപ്പര്‍ ഡാന്‍സ്. അലക്‌സാന്‍ഡ്ര മാന്റിക്വസ് എന്ന പൈലറ്റാണ് തന്റെ അറ്റന്റന്റിന്റെ കൂടെ ഡ്രേകിന്റെ പാട്ടിനൊപ്പം നൃത്തം ചവിട്ടിയത്. വിമാനത്തിന്റെ കോക്ക്പിറ്റില്‍ ഇരുവരും ഇരിക്കുന്നതാണ് ആദ്യം കാണുന്നത്. അതിന് ശേഷം അലക്‌സാന്‍ഡ്ര വിമാനം മൂവ് ചെയ്യിച്ച ശേഷമാണ് ഡോര്‍ വഴി പുറത്തിറങ്ങി നൃത്തം ചെയ്യുന്നത്. വീഡിയോ സോഷ്യല്‍ മീഡിയ ഏറ്റെടുത്തു കഴിഞ്ഞ്. 

25,000 പേരാണ് ഇതിനോടകം വീഡിയോ ട്വിറ്ററില്‍ കണ്ടത്. സമ്മിശ്ര പ്രതികരണമാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്. ഇപ്പോഴും അവര്‍ പൈലറ്റിന്റെ ലൈസന്‍സ് കൈയില്‍ വെച്ചിട്ടുണ്ടോ എന്നാണ് ഒരാളുടെ സംശയം. കൂടുതല്‍ പേരും വീഡിയോയ്‌ക്കെതിരേയാണ് രംഗത്തെത്തിയിരിക്കുന്നത്. ഇത് അപകടകരമാണെന്നും ആരും ഇത്തരത്തില്‍ ചെയ്യരുത് എന്നുമാണ് കൂടുതല്‍ പേരും പറയുന്നത്. മെക്‌സിക്കോയില്‍ നിന്നുള്ള പൈലറ്റാണ് അലക്‌സാന്‍ഡ്ര.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com