രാജവിവാഹത്തിനൊരുങ്ങി യുഎഇ; ദുബായ് ഭരണാധികാരിയുടെ മകള്‍ ഷെയ്ഖ മറിയം വിവാഹിതയാകുന്നു

പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ മകള്‍ ഷെയ്ഖ മറിയം മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം വിവാഹിതയാകുന്നു. 
രാജവിവാഹത്തിനൊരുങ്ങി യുഎഇ; ദുബായ് ഭരണാധികാരിയുടെ മകള്‍ ഷെയ്ഖ മറിയം വിവാഹിതയാകുന്നു

യുഎഇയില്‍ രാജവിവാഹത്തിന് വേദിയൊരുങ്ങുന്നു. പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ മകള്‍ ഷെയ്ഖ മറിയം മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം വിവാഹിതയാകുന്നു. ഷെയ്ഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ ഹംദാന്‍ ആല്‍ നഹ്‌യാനാണ് വരന്‍. ഈ മാസം 24ന് ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞു. 26വയസ്സുള്ള ഷെയ്ഖ മറിയം 

പ്രധാനമന്ത്രിയുടെ മകളുടെ വിവാഹ വാര്‍ത്ത പുറത്തറിഞ്ഞതോടെ മംഗാളംസകള്‍ നേര്‍ന്ന് രാജകുടുംബാംഗങ്ങളും മറ്റും രംഗത്തെത്തി. ഷെയ്ഖ മറിയത്തിന്റെ മൂത്ത സഹോദരി ഷെയ്ഖ ലത്തീഫ മുഹമ്മദ് റാഷിദ് അല്‍ മക്തൂം വധുവിന്റെയും വരന്റെയും ചിത്രങ്ങള്‍ ഉള്‍പ്പെടെവെച്ചാണ് ആശംസകള്‍ നേര്‍ന്നത്. 'തുടര്‍ന്നുള്ള നിങ്ങളുടെ ജീവിതം സന്തോഷവും സ്‌നേഹവും നിറഞ്ഞതാകട്ടേ. അഭിനന്ദനങ്ങള്‍'-അവര്‍ ആശംസിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com