'ഒറ്റ ലാര്‍ജില്‍ ഉള്ളിലുള്ള ഗണപതിയെ ഉണര്‍ത്തൂ'; ബിയര്‍ ബോട്ടിലില്‍ ഗണപതിയുടെ കളര്‍ചിത്രവുമായി ബ്രൂവറി, ബ്രാന്‍ഡ് പിന്‍വലിച്ചു

'ഇന്ത്യാ പില്‍സ്' എന്ന പേരില്‍ ഗണപതിയുടെ കളര്‍ചിത്രം കവറാക്കിയ ബിയര്‍ ബോട്ടില് സ്‌കോട്ടിഷ് കമ്പനി പിന്‍വലിച്ചു. ഹൈന്ദവ സംഘടനകളുടെ വ്യാപകമായ എതിര്‍പ്പിനെ തുടര്‍ന്നാണ് ട്വീഡ്ബാങ്കിലെ ടെംപസ്റ്റ് ബ്രൂവിങ്
'ഒറ്റ ലാര്‍ജില്‍ ഉള്ളിലുള്ള ഗണപതിയെ ഉണര്‍ത്തൂ'; ബിയര്‍ ബോട്ടിലില്‍ ഗണപതിയുടെ കളര്‍ചിത്രവുമായി ബ്രൂവറി, ബ്രാന്‍ഡ് പിന്‍വലിച്ചു


 ലണ്ടന്‍: 'ഇന്ത്യാ പില്‍സ്' എന്ന പേരില്‍ ഗണപതിയുടെ കളര്‍ചിത്രം കവറാക്കിയ ബിയര്‍ ബോട്ടില് സ്‌കോട്ടിഷ് കമ്പനി പിന്‍വലിച്ചു. ഹൈന്ദവ സംഘടനകളുടെ വ്യാപകമായ എതിര്‍പ്പിനെ തുടര്‍ന്നാണ് ട്വീഡ്ബാങ്കിലെ ടെംപസ്റ്റ് ബ്രൂവിങ് കമ്പനി ബിയര്‍ വിപണിയില്‍ നിന്നും പിന്‍വലിച്ചത്. 'ഉള്ളിലുള്ള ഗണപതിയെ ഒറ്റലാര്‍ജില്‍ ഉണര്‍ത്തൂ ' എന്നായിരുന്നു ബോട്ടിലില്‍ എഴുതിയിരുന്നത്. 

വിവാദമായതോടെ ബിയര്‍ ഫെസ്റ്റിവലിനായി മാത്രം ഉണ്ടാക്കിയതാണെന്നും വ്യാപകമായി വിപണിയിലെത്തിക്കാനുള്ള ഉദ്ദേശമില്ലായിരുന്നുവെന്നും കമ്പനി വ്യക്തമാക്കി.  വൈവിധ്യത്തിസും മതേതരത്വത്തിലും കമ്പനി വിശ്വസിക്കുന്നുവെന്നും ഹിന്ദു സഹോദരങ്ങള്‍ക്കുണ്ടായ വിഷമത്തില്‍ മാപ്പ് ചോദിക്കുന്നുവെന്നും  കമ്പനി പിന്നീട് വിശദമാക്കി. 

മെഴ്‌സിഡസും റിലയന്‍സും റെനോള്‍ട്ടുമെല്ലാം ഗണപതിയെ പരസ്യത്തിന് ഉപയോഗിക്കുന്നത് കണ്ടിട്ടാണ് തങ്ങളും ഉപയോഗിച്ചതെന്നും മതവികാരത്തെ വ്രണപ്പെടുത്തണമെന്ന് വിചാരിച്ചിട്ടില്ലെന്നും കമ്പനിവ്യക്തമാക്കി.  കഴിഞ്ഞമാസം പടിഞ്ഞാറന്‍ യോര്‍ക്ക്‌ഷെയറിലെ ബ്രൂവറിയും ഗണപതിയുടെ പേരില്‍ ബിയര്‍ പുറത്തിറക്കിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com