മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷ് അന്തരിച്ചു 

മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് എച്ച് ഡബ്ല്യൂ ബുഷ് അന്തരിച്ചു
മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷ് അന്തരിച്ചു 

ന്യൂയോര്‍ക്ക്: മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് എച്ച് ഡബ്ല്യൂ ബുഷ് അന്തരിച്ചു. 94 വയസായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നാണ് മരണം. കഴിഞ്ഞവര്‍ഷം രക്തത്തിലെ അണുബാധയെതുടര്‍ന്ന് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പാര്‍ക്കിന്‍സണ്‍സ്രോഗബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.അമേരിക്കയുടെ 41-ാമത്തെ പ്രസിഡന്റായിരുന്നു സീനിയര്‍ ബുഷ്.

90കളുടെ തുടക്കത്തിലെ ഇറാഖ്- കുവൈറ്റ് യുദ്ധക്കാലത്ത് അമേരിക്കന്‍ പ്രസിഡന്റായിരുന്നു ജോര്‍ജ് എച്ച് ഡബ്ല്യൂ ബുഷ്. റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാവായിരുന്ന അദ്ദേഹം അക്കാലത്ത് എടുത്ത പല തീരുമാനങ്ങളും വിവാദമായിരുന്നുവെങ്കിലും അമേരിക്കന്‍ വിജയത്തിന്റെ ശില്‍പ്പിയായാണ് ബുഷിനെ വിശേഷിപ്പിക്കുന്നത്. അന്ന് അമേരിക്ക കൈക്കൊണ്ട പല തന്ത്രപരമായ നീക്കങ്ങള്‍ക്ക് പിന്നിലും ഇദ്ദേഹമായിരുന്നു എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.1989 മുതല്‍ 1993 വരെയായിരുന്നു അദ്ദേഹം ഈ സ്ഥാനം വഹിച്ചിരുന്നത്. ഇതിന് മുന്‍പ് റൊണാള്‍ഡ് റീഗന്‍ പ്രസിഡന്റായിരുന്ന സമയത്ത് സീനിയര്‍ ബുഷ് എട്ടുവര്‍ഷകാലം വൈസ് പ്രസിഡന്റ് പദവിയിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 

രണ്ടാം ലോക മഹായുദ്ധത്തില്‍ പങ്കെടുത്ത അവസാനത്തെ പ്രസിഡന്റായിരുന്നു ജോര്‍ജ് എച്ച് ഡബ്ല്യൂ ബുഷ്. 1988ല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവ് മൈക്കിള്‍ ഡ്യൂക്കാകിസിനെ പരാജയപ്പെടുത്തിയാണ് വൈറ്റ് ഹൗസിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. അമേരിക്കയുടെ ഏകധ്രുവ ലോകത്തിന് അടിത്തറ പാകുന്നതില്‍ നിര്‍ണായക പങ്കാണ് ഇദ്ദേഹം വഹിച്ചത്. ശാക്തിക ചേരിയില്‍ വലിയ മാറ്റങ്ങള്‍ക്ക് ഇടയാക്കിയ യുഎസ്എസ്ആറിന്റെ പതനത്തിന്റെ കാലത്തും അമേരിക്ക ഭരിച്ചിരുന്നത് ഇദ്ദേഹമായിരുന്നു. 

 73 വര്‍ഷം നീണ്ട ദാമ്പത്യജീവിതത്തിന് വിരാമമിട്ട് ഏപ്രില്‍ 17ന് സീനിയര്‍ ബുഷിന്റെ ഭാര്യ ബാര്‍ബറ 92-ാം വയസില്‍ മരിച്ചിരുന്നു. ബാര്‍ബറയുടെ മരണത്തിന് തൊട്ടുപിന്നാലെയാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. രക്തത്തിലെ അണുബാധയെ തുടര്‍ന്നാണ് ആശുപത്ര്ിയില്‍ പ്രവേശിപ്പിച്ചിരുന്നത്. തുടര്‍ന്ന് ചികിത്സയിലായിരുന്നു ബുഷ്. 

2003ല്‍ ഇറാഖിനെതിരെ യുദ്ധം നടത്തിയ ജോര്‍ജ് ഡബ്ല്യൂ ബുഷ് മകനാണ്. ബുഷ് ഉള്‍പ്പെടെ അഞ്ചുമക്കളാണ് ഉളളത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com