'സ്വവര്‍ഗ ലൈംഗിക താല്‍പ്പര്യമുള്ള പുരോഹിതര്‍ ക്രൈസ്തവ ഗണത്തിന് ചേരില്ല'; സഭ വസ്ത്രം ഉപേക്ഷിക്കണമെന്ന് മാര്‍പ്പാപ്പ

'തങ്ങളുടെ പരിശുദ്ധ സൂക്ഷിക്കാന്‍ കഴിയാത്ത പുരോഹിതര്‍ സഭാ വസ്ത്രം ഉപേക്ഷിക്കുന്നതാണ് നല്ലത്'
'സ്വവര്‍ഗ ലൈംഗിക താല്‍പ്പര്യമുള്ള പുരോഹിതര്‍ ക്രൈസ്തവ ഗണത്തിന് ചേരില്ല'; സഭ വസ്ത്രം ഉപേക്ഷിക്കണമെന്ന് മാര്‍പ്പാപ്പ

വത്തിക്കാന്‍ സിറ്റി; സ്വവര്‍ഗ ലൈംഗിക താല്‍പ്പര്യമുള്ള പുരോഗിതര്‍ക്കെതിരേ ഫ്രാന്‍സിസ് മാര്‍പ്പാപ്പ. ഇത്തരത്തിലുള്ളവര്‍ ക്രൈസ്തവ ഗണത്തില്‍ ചേരുന്നവര്‍ അല്ലെന്നും അതിനാല്‍ അവര്‍ സഭാ വസ്ത്രം ഉപേക്ഷിക്കണമെന്നും മാര്‍പ്പാപ്പ ആവശ്യപ്പെട്ടു. പുതിയ പുസ്തകത്തിലൂടെയാണ് സഭയ്ക്കുള്ളിലെ സ്വവര്‍ഗ ലൈംഗികതയെക്കുറിച്ച് മാര്‍പ്പാപ്പ മനസു തുറന്നത്. 

സ്വര്‍ഗ ലൈംഗിക താല്‍പ്പര്യമുള്ള പുരോഹിതര്‍ ഇരട്ട മുഖം ഒഴിവാക്കി പുരോഹിത വസ്ത്രം ഉപേക്ഷിക്കണം. തങ്ങളുടെ പരിശുദ്ധ സൂക്ഷിക്കാന്‍ കഴിയാത്ത പുരോഹിതര്‍ സഭാ വസ്ത്രം ഉപേക്ഷിക്കുന്നതാണ് നല്ലതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാര്‍പ്പാപ്പയുമായി സ്പാനിഷ് പുരോഹിതന്‍ ഫെര്‍ണാണ്ടോ പ്രാഡോ നടത്തിയ ദീര്‍ഘ അഭിമുഖം പ്രസിദ്ധീകരിച്ച 'ദ സ്ട്രങ്ത് ഓഫ് വോക്കേഷന്‍' എന്ന പുസ്തകത്തിലാണ് മാര്‍പ്പാപ്പ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. 

ഇന്നത്തെ സമൂഹത്തില്‍ പുരോഹിതന്‍/സന്യാസി ജീവിതത്തിന്റെ വെല്ലുവിളികള്‍ എന്ന വിഷയത്തില്‍ നടത്തിയ ചര്‍ച്ചയിലാണ് മാര്‍പ്പാപ്പയുടെ നിലപാട് വ്യക്തമാക്കിയത്. മതപരമായ ജീവിതം തിരഞ്ഞെടുക്കുന്നവരുടെ തിരഞ്ഞെടുപ്പ് കൂടുതല്‍ കടുപ്പമേറിയതാക്കണമെന്നാണ് മാര്‍പാപ്പ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com