പതിനഞ്ചുകാരന് സ്വന്തം നഗ്നചിത്രങ്ങളയച്ചു; മുന്‍ സൗന്ദര്യറാണിക്ക് 20 വര്‍ഷം തടവ് 

പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിക്ക് സ്വന്തം നഗ്‌നചിത്രങ്ങളയച്ചു കൊടുത്ത മുന്‍ മിസ് അമേരിക്ക മത്സരാര്‍ഥി അറസ്റ്റില്‍
പതിനഞ്ചുകാരന് സ്വന്തം നഗ്നചിത്രങ്ങളയച്ചു; മുന്‍ സൗന്ദര്യറാണിക്ക് 20 വര്‍ഷം തടവ് 

പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിക്ക് സ്വന്തം നഗ്‌നചിത്രങ്ങളയച്ചു കൊടുത്ത മുന്‍ മിസ് അമേരിക്ക മത്സരാര്‍ഥി അറസ്റ്റില്‍. മുന്‍ മിസ് കെന്റുക്കിയായിരുന്ന റാംസി ബിയെഴ്‌സാണ് പൊലീസ് പിടിയിലായത്. 

സ്‌നാപ്പ്ചാറ്റിലൂടെ തന്റെ വിദ്യാര്‍ത്ഥിയായ പതിനഞ്ചുകാരനാണ് ഇവര്‍ നഗ്‌നചിത്രങ്ങള്‍ അയച്ചുകൊടുത്തത്. ആണ്‍കുട്ടിയുടെ മാതാപിതാക്കളാണ് പൊലീസില്‍ പരാതി നല്‍കിയത്. കോടതിയില്‍ ബിയേഴ്‌സ് കുറ്റം സമ്മതിച്ചു. 20 വര്‍ഷത്തെ തടവും ഒരു ലക്ഷം ഡോളര്‍ പിഴയുമാണ് ബിയേഴ്‌സിന് ശിക്ഷയായി കോടതി വിധിച്ചത്. 

വെസ്റ്റ് വെര്‍ജിനിയയിലെ ആന്‍ഡ്രൂ ജാക്‌സണ്‍ മിഡില്‍ സ്‌കൂള്‍ അധ്യാപിക കൂടിയാണ് ബിയേഴ്‌സ്. സംഭവത്തെ തുടര്‍ന്ന് ബിയേഴ്‌സിനെ അധ്യാപക സ്ഥാനത്തു നിന്നും സ്‌കൂള്‍ അധികൃതര്‍ പുറത്താക്കി. മറ്റു വിദ്യാര്‍ഥികള്‍ക്കും നഗ്‌നചിത്രങ്ങള്‍ അയച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുകയാണ് പൊലീസ്. 2014 ലെ മിസ് അമേരിക്ക മത്സരാര്‍ഥിയായിരുന്നു റാംസി ബിയേഴ്‌സ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com