സ്‌കൂളില്‍ നിന്നും മൂന്നരക്കോടി രൂപ മോഷ്ടിച്ച് കന്യാസ്ത്രീകള്‍: മോഷണം ചൂതാട്ടത്തിനും ഉല്ലാസ യാത്രകള്‍ക്കും

സ്‌കൂളിലെ ഫീസും ഡൊണേഷനുകളും സൂക്ഷിച്ചിരുന്ന അക്കൗണ്ടില്‍ നിന്നാണ് ഇവര്‍ പണം മോഷ്ടിച്ചത്.
സ്‌കൂളില്‍ നിന്നും മൂന്നരക്കോടി രൂപ മോഷ്ടിച്ച് കന്യാസ്ത്രീകള്‍: മോഷണം ചൂതാട്ടത്തിനും ഉല്ലാസ യാത്രകള്‍ക്കും

മേരിക്കയിലെ കാലിഫോര്‍ണിയന്‍ കാത്തലിക് സ്‌കൂളില്‍ ഓഡിറ്റിങ് നടത്തുന്നതിനിടെയാണ് മൂന്നരക്കോടി രൂപയുടെ തിരിമറി നടന്നിട്ടുണ്ടെന്ന് മനസിലായത്. അന്വേഷണം ചെന്നെത്തിയത് സ്‌കൂളില്‍ നിന്നും അടുത്തിടെ വിരമിച്ച രണ്ട് കന്യാസ്ത്രീകളിലാണ്. പണം മോഷ്ടിച്ചതായി ഇവര്‍ സമ്മതിക്കുകയും അതില്‍ ഖേദം പ്രകടിപ്പിക്കുകയും ചെയ്തു.

ചൂതാടാന്‍ വേണ്ടിയായിരുന്നു ഇരുവരും ചേര്‍ന്ന് സ്‌കൂളിലെ പണം മോഷ്ടിച്ചത്. സിസ്റ്റര്‍ മേരി കൃപര്‍, ലാറ ചംഗ് എന്നിവരാണ് കാലിഫോര്‍ണിയയിലെ സെയിന്റ് ജെയിംസ് കാതോലിക് സ്‌കൂളില്‍ മോഷണം നടത്തിയത്. സ്‌കൂളില്‍ നിന്നും അടുത്തിടെയാണ് ഇരുവരും വിരമിച്ചത്. 

സിസ്റ്റര്‍ മേരി കൃപര്‍, ലാറ ചംഗും അടുത്ത സുഹൃത്തുക്കളായിരുന്നു. 29 വര്‍ഷം സ്‌കൂളില്‍ പ്രിന്‍സിപ്പലായി സേവനമാനുഷ്ടിച്ച വ്യക്തിയാണ് സിസ്റ്റര്‍ മേരി കൃപര്‍. ഇതേ സ്‌കൂളില്‍ 20 വര്‍ഷം അധ്യാപികയായിരുന്നു സിസ്റ്റര്‍ ലാറ ചംഗ്. 

സ്‌കൂളിലെ ഫീസും ഡൊണേഷനുകളും സൂക്ഷിച്ചിരുന്ന അക്കൗണ്ടില്‍ നിന്നാണ് ഇവര്‍ പണം മോഷ്ടിച്ചത്. യാത്രകള്‍ക്കും ചൂതാട്ടത്തിനുമായി ഏകദേശം പത്ത് വര്‍ഷത്തോളം ഇവര്‍ സ്‌കൂളിലെ പണം ചിലവാക്കിയിരുന്നു. കണക്കുകളില്‍ തിരിമറി നടത്തി 5,00,000 ഡോളര്‍, അതായത് ഏകദേശം മൂന്നര കോടിയിലധികം രൂപയാണ് ഇവര്‍ തട്ടിയത്.

തങ്ങളുടെ പ്രവര്‍ത്തിയില്‍ കന്യാസ്ത്രീകള്‍ പശ്ചാത്തപിക്കുന്നതായും ഇരുവരുടെ പേരില്‍ പൊലീസ് ക്രിമിനല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും സ്‌കൂള്‍ അധികൃതര്‍ വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com