അവിശ്വാസം അതിജീവിച്ചു,അധികാരം ഉറപ്പിച്ചു; എതിര്‍ ശബ്ദങ്ങള്‍ പരിഗണിക്കുമെന്ന് തെരേസ മേ

200 വോട്ടുകള്‍ തേരേസയ്ക്ക് അനുകൂലമായി ലഭിച്ചപ്പോള്‍ എതിര്‍ത്ത് വോട്ട് രേഖപ്പെടുത്തിയത് 117 പേര്‍ മാത്രം
അവിശ്വാസം അതിജീവിച്ചു,അധികാരം ഉറപ്പിച്ചു; എതിര്‍ ശബ്ദങ്ങള്‍ പരിഗണിക്കുമെന്ന് തെരേസ മേ

ലണ്ടന്‍: പ്രധാനമന്ത്രി തെരേസ മേയുടെ നേതൃത്വം സംബന്ധിച്ച് സ്വന്തം പാര്‍ട്ടിയില്‍ നിന്നും ഉയര്‍ന്നു വന്ന അവിശ്വാസ പ്രമേയം അതിജീവിച്ച് മേ. 200 വോട്ടുകള്‍ തെരേസയ്ക്ക് അനുകൂലമായി ലഭിച്ചപ്പോള്‍ എതിര്‍ത്ത് വോട്ട് രേഖപ്പെടുത്തിയത് 117 പേര്‍ മാത്രം. 

അവിശ്വാസ പ്രമേയം അതിജീവിക്കാന്‍ 159 വോട്ടുകളായിരുന്നു അവര്‍ക്ക് വേണ്ടിയിരുന്നത്. അവിശ്വാസ പ്രമേയത്തിന് മുന്‍പ് തന്നെ 170ലേറെ എംപിമാര്‍ തെരേസ മേയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നതോടെ അവര്‍ അവിശ്വാസപ്രമേയം അതിജീവിക്കുമെന്ന് ഏറെ കുറെ ഉറപ്പായിരുന്നു. 

ഒരു വര്‍ഷം എങ്കിലും പാര്‍ട്ടിയുടെ അധികാര സ്ഥാനത്ത് തെരേസ മേ തുടരും. എന്നാല്‍ 2022ലെ പൊതു തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ നയിക്കാന്‍ താന്‍ ഉണ്ടാവില്ലെന്ന് അവിശ്വാസ വോട്ടെടുപ്പിന് മുന്‍പായി നടന്ന ചര്‍ച്ചയില്‍ തെരേസ മേയ് വ്യക്തമാക്കി. യൂറോപ്യന്‍ യൂണിയനുമായി ബ്രക്‌സിറ്റിനായി ഉണ്ടാക്കിയ കരാറിനെ ചൊല്ലിയുള്ള അഭിപ്രായ വ്യത്യാസമാണ് അവിശ്വാസപ്രമേയത്തിലേക്ക് എത്തിയത്. എന്നാല്‍ സാധ്യമായതില്‍ ഏറ്റവും മികച്ച കരാറാണിത് എന്നാണ് തെരേസ മേയെ അനുകൂലിക്കുന്നവരുടെ വാദം.

അവിശ്വാസം അതിജീവിച്ചു, എതിര്‍ ശബ്ദങ്ങള്‍ പരിഗണിക്കുമെന്ന് തെരേസ മേ എതിര്‍പ്പറിയിച്ച 47 ശതമാനത്തിന്റെ ശബ്ദവും പരിഗണിക്കുമെന്ന് അവിശ്വാസം അതിജീവിച്ചതിന് ശേഷം തെരേസ മേ പറഞ്ഞു. ബ്രക്‌സിറ്റ് കരാറില്‍ മാറ്റങ്ങള്‍ വരുത്തുന്നതുമായി ബന്ധപ്പെട്ട അവരുടെ ആവശ്യങ്ങള്‍ പരിഗണിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com