പ്രതിശ്രുത വധുവിനെ വാട്ട്‌സ് ആപ്പിലുടെ 'വിഡ്ഢി' എന്നു വിളിച്ചു; യുവാവിന് തടവും പിഴയും ശിക്ഷ  

പ്രതിശ്രുത വധുവിനെ വാട്ട്‌സ് ആപ്പിലുടെ വിഡ്ഢി എന്നു വിളിച്ച ജിസിസി പൗരന്‍ ജയില്‍
പ്രതിശ്രുത വധുവിനെ വാട്ട്‌സ് ആപ്പിലുടെ 'വിഡ്ഢി' എന്നു വിളിച്ചു; യുവാവിന് തടവും പിഴയും ശിക്ഷ  

അബുദാബി: പ്രതിശ്രുത വധുവിനെ വാട്ട്‌സ് ആപ്പിലുടെ വിഡ്ഢി എന്നു വിളിച്ച ജിസിസി പൗരന്‍  ജയിലില്‍. രണ്ടു മാസത്തെ തടവിനു പുറമേ നാലു ലക്ഷത്തോളം രൂപ (20,000 ദിര്‍ഹം) പിഴയും കോടതി വിധിച്ചു. വിഡ്ഢി എന്ന പരാമര്‍ശം തന്നെ അപമാനിക്കുന്നതാണെന്ന് കാണിച്ച് യുവതി പരാതി നല്‍കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. 

തമാശയായാണ് ആ വാക്ക് ഉപയോഗിച്ചതെന്ന് പ്രതി വാദിച്ചെങ്കിലും രക്ഷയുണ്ടായില്ല. തനിക്കു തമാശയായി തോന്നി അയയ്ക്കുന്ന സന്ദേശം സ്വീകാര്യകര്‍ത്താവിന് അങ്ങനെ തോന്നണമെന്നില്ലെന്നും ഇത്തരത്തിലെ ഒട്ടേറെ കേസുകളില്‍ ഏറ്റവും ഒടുവിലത്തേതാണിതെന്നും കോടതി പരാമര്‍ശിച്ചു. 

സമൂഹ മാധ്യമങ്ങളിലൂടെയുള്ള അപകീര്‍ത്തി പരാമര്‍ശം യുഎഇയില്‍ സൈബര്‍ കുറ്റകൃത്യമായാണ് കാണുന്നത്. ഇത്തരം കുറ്റകൃത്യങ്ങള്‍ക്ക് തടവുശിക്ഷയ്ക്കു പുറമേ കുറഞ്ഞത് 2.5 ലക്ഷം മുതല്‍ 10 ലക്ഷം വരെ പിഴയും ഒടുക്കാന്‍ വ്യവസ്ഥയുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com