യുഎൻ മനുഷ്യാവകാശ പുരസ്കാരം; അസ‌്മ ജഹാംഗീറിന‌ായി മകള്‍ മുനീസെ ജഹാംഗീര്‍ അവാർഡ് ഏറ്റുവാങ്ങി

മനുഷ്യാവകാശ പ്രവര്‍ത്തനത്തിനുള്ള ഐക്യരാഷ്ട്രസഭയുടെ പുരസ‌്കാരം അന്തരിച്ച പാക്കിസ്ഥാൻ മനുഷ്യാവകാശ പ്രവര്‍ത്തകയും അഭിഭാഷകയുമായ അസ‌്മ ജഹാംഗീറിന‌ായി മകള്‍ മുനീസെ ജഹാംഗീര്‍ ഏറ്റുവാങ്ങി
യുഎൻ മനുഷ്യാവകാശ പുരസ്കാരം; അസ‌്മ ജഹാംഗീറിന‌ായി മകള്‍ മുനീസെ ജഹാംഗീര്‍ അവാർഡ് ഏറ്റുവാങ്ങി

ന്യൂയോർക്ക്: മനുഷ്യാവകാശ പ്രവര്‍ത്തനത്തിനുള്ള ഐക്യരാഷ്ട്രസഭയുടെ പുരസ‌്കാരം അന്തരിച്ച പാക്കിസ്ഥാൻ മനുഷ്യാവകാശ പ്രവര്‍ത്തകയും അഭിഭാഷകയുമായ അസ‌്മ ജഹാംഗീറിന‌ായി മകള്‍ മുനീസെ ജഹാംഗീര്‍ ഏറ്റുവാങ്ങി. ന്യൂയോര്‍ക്കിലെ ഐക്യരാഷ്ട്ര കേന്ദ്രത്തില്‍ നടന്ന ചടങ്ങിലാണ‌് പുരസ‌്കാരം സമ്മാനിച്ചത‌്. ഫെബ്രുവരിയിലാണ‌് അസ‌്മ ജഹാംഗീര്‍ അന്തരിച്ചത‌്. ഒക്ടോബറിലാണ‌് പുരസ‌്കാരം പ്രഖ്യാപിച്ചത‌്.

പുരസ‌്കാരം പാക്കിസ്ഥാനിലെ സ‌്ത്രീകള്‍ക്കും അവരുടെ ധൈര്യത്തിനുമായി സമര്‍പ്പിക്കുന്നുവെന്ന‌് മുനീസെ പറഞ്ഞു. പുരസ‌്കാരം ലഭിക്കുന്ന നാലാമത്തെ പാക്കിസ്ഥാൻ വനിതയാണ‌് അസ‌്മ. ഇതിന് മുൻപ് 1978ല്‍ ബീഗം റാ അന ലിയാഖത‌് അലി ഖാനും 2008ല്‍ ബേനസീര്‍ ബൂട്ടോയ‌്ക്കും 2013ല്‍ മലാല യൂസഫ‌്സായ‌്ക്കും ലഭിച്ചിട്ടുണ്ട‌്.

അസ‌്മ ജഹാംഗീറിനെ കൂടാതെ ടാന്‍സാനിയയിലെ റെബേക ഗ്യൂമി, ബ്രസീലിലെ മനുഷ്യാവകാശ സംഘടനയായ ജൊയേനിയ വാപിച്ചാന, അയര്‍ലന്‍ഡ‌ിലെ മനുഷ്യാവകാശ സംഘടനയായ ഫ്രണ്ട‌് ലൈന്‍ ഡിഫന്‍ഡേഴ‌്സ‌് എന്നിവയ്ക്കും പുരസ്കാരമുണ്ട‌്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com