'21-ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ വിപ്ലവം ഫെമിനിസം'; സ്ത്രീകളെ പിന്നോട്ടടിച്ചതില്‍ ചരിത്രത്തിനും പങ്കുണ്ടെന്ന്   യുവാല്‍ ഹരാരി

ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ വിപ്ലവം ഫെമിനിസമാണെന്ന് പ്രശസ്ത ഇസ്രയേലി നോവലിസ്റ്റ് യുവല്‍ നൂഹ്‌ ഹരാരി. ആയിരക്കണക്കിന് വര്‍ഷങ്ങളായി പുരുഷനും സ്ത്രീക്കും ഇടയില്‍ നിലനിന്നിരുന്ന അസ്വാരസ്യങ്ങളെയാണ് ഫെമിനിസം
'21-ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ വിപ്ലവം ഫെമിനിസം'; സ്ത്രീകളെ പിന്നോട്ടടിച്ചതില്‍ ചരിത്രത്തിനും പങ്കുണ്ടെന്ന്   യുവാല്‍ ഹരാരി

മുംബൈ: ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ വിപ്ലവം ഫെമിനിസമാണെന്ന് പ്രശസ്ത ഇസ്രയേലി ചരിത്രകാരനും പ്രൊഫസറുമായ യുവാല്‍ നൂഹ്‌ ഹരാരി. ആയിരക്കണക്കിന് വര്‍ഷങ്ങളായി പുരുഷനും സ്ത്രീക്കും ഇടയില്‍ നിലനിന്നിരുന്ന അസ്വാരസ്യങ്ങളെയാണ് ഫെമിനിസം തകര്‍ത്തെറിഞ്ഞത്. അക്രമരഹിതമായാണ് ഫെമിനിസം സമൂഹത്തിലേക്ക് കടന്നുവന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.പല സമൂഹങ്ങളിലും സ്ത്രീകള്‍ പുരുഷന്‍മാരെക്കാള്‍ താഴെ നില്‍ക്കുന്നതിന് സാമ്പത്തികവും രാഷ്ട്രീയവും നിയമപരവുമായ കാരണങ്ങള്‍ക്ക് അപ്പുറമായി ചില 'ചരിത്രപരമായ ' കാരണങ്ങള്‍ കൂടിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഫുട്‌ബോളും പണവുമാണ് ലോകം കണ്ട ഏറ്റവും വലിയ സങ്കല്‍പ്പങ്ങളെന്നും ലോകത്തെ രണ്ടും മുന്നോട്ട് നയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഫുട്‌ബോള്‍ എന്ന സങ്കല്‍പ്പത്തില്‍ ലോകം മുഴുവന്‍ വിശ്വസിക്കുന്നത് കൊണ്ടാണ് റഷ്യ പോലൊരു രാജ്യത്തേക്ക് മറ്റെല്ലാ അഭിപ്രായ വ്യത്യാസങ്ങളും മറന്ന് എല്ലാവരും എത്തിയതെന്നും ഹരാരി പറഞ്ഞു.

ഇന്റര്‍നാഷ്ണല്‍ ബെസ്റ്റ് സെല്ലറായി മാറിയ 'സാപിയന്‍സ്; എ ബ്രീഫ് ഹിസ്റ്ററി ഓഫ് ഹ്യൂമന്‍കൈന്‍ഡ്' എന്ന പുസ്തകത്തിന്റെയും 'ഹോമോ ദ്യൂയോ'സിന്റെയും എഴുത്തുകാരനാണ് ഹരാരി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com