ബ്രെഡിന്റെയും പെട്രോളിന്റെയും വില കൂട്ടി ; പ്രതിഷേധവുമായി ജനങ്ങള്‍ തെരുവില്‍, എട്ടുപേരെ പൊലീസ് വെടിവച്ചു കൊന്നു

ബ്രഡിന്റെയും പെട്രോളിന്റെയും വില വര്‍ധിപ്പിച്ചതിനെതിരെ സമരം ചെയ്തവരെ പൊലീസ് വെടിവച്ച് കൊന്നു.സുഡാനിലെ ഗദാരിഫിലാണ് സംഭവം. നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ആസ്ഥാന മന്ദിരത്തിന് തീയിട്ടതോടയാണ് പ്രതിഷേധക്
ബ്രെഡിന്റെയും പെട്രോളിന്റെയും വില കൂട്ടി ; പ്രതിഷേധവുമായി ജനങ്ങള്‍ തെരുവില്‍, എട്ടുപേരെ പൊലീസ് വെടിവച്ചു കൊന്നു


ഖര്‍തൂം: ബ്രഡിന്റെയും പെട്രോളിന്റെയും വില വര്‍ധിപ്പിച്ചതിനെതിരെ സമരം ചെയ്തവരെ പൊലീസ് വെടിവച്ച് കൊന്നു.സുഡാനിലെ ഗദാരിഫിലാണ് സംഭവം. നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ആസ്ഥാന മന്ദിരത്തിന് തീയിട്ടതോടയാണ് പ്രതിഷേധക്കാര്‍ക്കെതിരെ പൊലീസ് വെടിയുതിര്‍ത്തത്. പ്രസിഡന്റ് ഒമര്‍ അല്‍ ബാഷിര്‍ രാജി വയ്ക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടിരുന്നു.

തിങ്കളാഴ്ചയാണ് ഒരു സുഡാനി പൗണ്ടില്‍ നിന്നും മൂന്ന് പൗണ്ടായി ബ്രഡിന്റെ വില സര്‍ക്കാര്‍ വര്‍ധിപ്പിച്ചത്. ഇന്ധന വിലയും ഇരട്ടിയാക്കിയതോടെ ജനങ്ങള്‍ തെരുവില്‍ ഇറങ്ങുകയായിരുന്നു. എന്നാല്‍ പ്രതിഷേധക്കാര്‍ക്കെതിരെ പൊലീസ് നടപടി സ്വീകരിക്കുകയോ അടിച്ചമര്‍ത്തുകയോ ചെയ്തിട്ടില്ലെന്നാണ് സര്‍ക്കാര്‍ പറയുന്നത്.   

നിരോധനാജ്ഞ ലംഘിച്ചാണ് പ്രതിഷേധക്കാര്‍ സമരം നടത്തിയത്. ഇവര്‍ക്കെതിരെ കണ്ണീര്‍ വാതകം പ്രയോഗിക്കുകയും പിരിഞ്ഞ് പോകണമെന്ന് ആവശ്യപ്പെടുകയും മാത്രമേ ചെയ്തിട്ടുള്ളൂ എന്നാണ് പൊലീസ് പറയുന്നത്. രാജ്യവ്യാപകമായി പ്രതിഷേധമുയരുന്നതിനെ തുടര്‍ന്ന് പലയിടങ്ങളിലും ബാഷിര്‍ സര്‍ക്കാര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com