ന്യൂനപക്ഷങ്ങളോട് എങ്ങനെ പെരുമാറണമെന്ന് മോദി സര്‍ക്കാരിനെ കാണിച്ചു തരാം;  ഇമ്രാന്‍ ഖാന്‍

സ്വന്തം രാജ്യത്തുള്ള മതന്യൂനപക്ഷങ്ങളോട് എങ്ങനെ പെരുമാറണമെന്ന് മോദി സര്‍ക്കാരിന് താന്‍ കാണിച്ചു തരാമെന്ന് പാകിസ്ഥാന്‍ പ്രസിഡന്റ് ഇമ്രാന്‍ ഖാന്‍.   ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ തുല്യ പൗരന്‍മാരായി പോലും 
ന്യൂനപക്ഷങ്ങളോട് എങ്ങനെ പെരുമാറണമെന്ന് മോദി സര്‍ക്കാരിനെ കാണിച്ചു തരാം;  ഇമ്രാന്‍ ഖാന്‍

ലഹോര്‍: സ്വന്തം രാജ്യത്തുള്ള മതന്യൂനപക്ഷങ്ങളോട് എങ്ങനെ പെരുമാറണമെന്ന് മോദി സര്‍ക്കാരിന് താന്‍ കാണിച്ചു തരാമെന്ന് പാകിസ്ഥാന്‍ പ്രസിഡന്റ് ഇമ്രാന്‍ ഖാന്‍. ബോളിവുഡ് താരം നസറുദ്ദീന്‍ ഷായ്ക്ക് പാകിസ്ഥാനിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്ത ഹിന്ദു സംഘടനകളുടെ നടപടിയോടാണ് ഇമ്രാന്‍ ഖാന്റെ പ്രതികരണം. 

പൊലീസുകാരന്റെ ജീവനെക്കാള്‍ വില ഇന്ത്യയില്‍ പശുവിന് ഉണ്ടെന്നായിരുന്നു നസറുദ്ദീന്‍ ഷാ കഴിഞ്ഞ ദിവസം പറഞ്ഞത്. ബുലന്ദ്ശഹറിലെ കൊലപാതകത്തിന്റെ പശ്ചാത്തലത്തിലായിരുന്നു പ്രതികരണം. ഇതോടെ ഷായ്‌ക്കെതിരെ ഹിന്ദു സംഘടനകള്‍ വലിയ ഭീഷണികളാണ് ഉയര്‍ത്തിയത്. ഇന്ത്യയില്‍ ജീവിക്കേണ്ട, പാകിസ്ഥാനിലേക്ക് പൊയ്‌ക്കോളൂ എന്നായിരുന്നു ആവശ്യം. തന്റെ മക്കളുടെ ഭാവി ഓര്‍ത്ത് പേടിയുണ്ടെന്നും 'ഹിന്ദുവാണോ, മുസ്ലിം ആണോ എന്ന് ആരെങ്കിലും അവരോട് ചോദിച്ചാല്‍ അവര്‍ക്ക് മറുപടിയുണ്ടാകില്ലെന്നും അദ്ദേഹം അഭിമുഖത്തില്‍ പറഞ്ഞിരുന്നു. 

പാക് സര്‍ക്കാരിന്റെ 100-ാം ദിനാഘോഷത്തോട് അനുബന്ധിച്ച് പഞ്ചാബില്‍ നടന്ന ചടങ്ങിലായിരുന്നു മോദി സര്‍ക്കാരിനുള്ള പാഠം താന്‍ നല്‍കാമെന്ന് ഇമ്രാന്‍ഖാന്‍ പറഞ്ഞത്. തന്റെ രാജ്യത്തെ മത ന്യൂനപക്ഷങ്ങളുടെ അവകാശവും സ്വാതന്ത്ര്യവും ഉറപ്പു വരുത്തുന്നതിനുള്ള എല്ലാ നടപടികളും തന്റെ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ടെന്നും. മുഹമ്മദലി ജിന്ന ഉയര്‍ത്തിപ്പിടിച്ച ആശയമാണിതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ തുല്യ പൗരന്‍മാരായി പോലും പരിഗണിക്കപ്പെടുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com