കാര്‍ അടിച്ചുമാറ്റാന്‍ നോക്കി, കാറില്‍ കുടുങ്ങി; പതിനേഴുകാരന്‍ സഹായത്തിനു വിളിച്ചത് പൊലീസിനെ

ട്രോണ്‍ഡെലാഗ് പൊലീസിന്റെ ട്വിറ്റര്‍ പേജിലൂടെയാണ് സംഭവം പുറത്തറിഞ്ഞത്
കാര്‍ അടിച്ചുമാറ്റാന്‍ നോക്കി, കാറില്‍ കുടുങ്ങി; പതിനേഴുകാരന്‍ സഹായത്തിനു വിളിച്ചത് പൊലീസിനെ

മോഷണത്തിനിടെ പണി കിട്ടിയാല്‍ ഏതെങ്കിലും കള്ളന്‍ പൊലീസിനോ വിളിക്കുമോ? ഒടുവില്‍ അതും സംഭവിച്ചു. കാര്‍ മോഷ്ടിക്കാനായി കയറി ഒടുവില്‍ കാറിനുള്ളില്‍ പെട്ടുപോയ ഒരു പതിനേഴുകാരനാണ് ഒടുവില്‍ പൊലീസിനെ വിളിക്കേണ്ടി വന്നത്. നോര്‍വെയിലെ ട്രോണ്‍ഡെലാഗ് എന്ന സ്ഥലത്താണ് സംഭവം. ട്രോണ്‍ഡെലാഗ് പൊലീസിന്റെ ട്വിറ്റര്‍ പേജിലൂടെയാണ് സംഭവം പുറത്തറിഞ്ഞത്. 

തിങ്കളാഴ്ച രാവിലെ എട്ട് മണിയോടെ താന്‍ കാറില്‍ കുടുങ്ങിയെന്ന് അറിയിച്ചുകൊണ്ട് കുട്ടി പൊലീസിനെ വിളിക്കുകയായിരുന്നു. കാര്‍ മോഷ്ടിക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് താന്‍ അകപ്പെട്ടതെന്നും അവന്‍ ഫോണില്‍ പറഞ്ഞു. 

തങ്ങളേ നേരത്തെ അറിയാവുന്നതുകൊണ്ടാണ് ആ സമയത്ത് അവന് വിളിക്കാന്‍ തോന്നിയതെന്നും ഒരു സുഹൃത്തിനെ വിളിച്ച് വിവരമറിയിക്കുന്നതുപോലെയാണ് കുട്ടി വിളിച്ചതെന്നും പൊലീസ് പറയുന്നു. വിളിക്കുമ്പോള്‍ ശബ്ദമൊക്കെ ഇടറി വളരെയധികം പേടിച്ച നിലയിലായിരുന്നെങ്കിലും കാറില്‍ നിന്ന് രക്ഷിച്ചതോടെ പേടിയെല്ലാം മാറിയെന്നും പൊലീസ് കുറിച്ചു. ചോദ്യം ചെയ്യലുകള്‍ക്ക് ശേഷം കുട്ടിയെ മാതാപിതാക്കള്‍ക്കൊപ്പം പറഞ്ഞയക്കുകയായിരുന്നു പൊലീസ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com