അന്ത്യചുംബനമേകി അമ്മ ; രണ്ടുവയസ്സുകാരൻ അബ്ദുള്ള മിഴിയടച്ചു

ഓക് ലൻഡിലെ യുസിഎസ്എഫ് ചിൽഡ്രൻസ് ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം
അന്ത്യചുംബനമേകി അമ്മ ; രണ്ടുവയസ്സുകാരൻ അബ്ദുള്ള മിഴിയടച്ചു

വാഷിം​ഗ്ടൺ : അമ്മയുടെ അന്ത്യചുംബനമേറ്റുവാങ്ങി രണ്ടുവയസ്സുകാരൻ അബ്ദുള്ള മിഴിയടച്ചു. ഓക് ലൻഡിലെ യുസിഎസ്എഫ് ചിൽഡ്രൻസ് ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. തലച്ചോറിനെ ബാധിക്കുന്ന ഹൈപ്പോമിലിനേഷൻ എന്ന അസുഖത്തിന് ചികിൽസയിലായിരുന്ന കുട്ടി, ജീവൻരക്ഷാ സംവിധാനത്തിന്റെ സഹായത്തോടെയായിരുന്നു കഴിഞ്ഞിരുന്നത്. 

യു.എസ്. പൗരൻ അലി ഹസന്റെയും യെമൻ സ്വദേശിനി ഷൈമ സ്വിലേയുടെയും മകനാണ് അബ്ദുള്ള. കാലിഫോർണിയയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന കുട്ടിയെ കാണാൻ അമ്മ ഷൈമ സ്വിലേയ്ക്ക് അവസരം നിഷേധിക്കപ്പെട്ടതോടെയാണ് കുഞ്ഞ് അബ്ദുള്ള വാർത്തകളിൽ നിറയുന്നത്. മുസ്‍ലിം ഭൂരിപക്ഷരാജ്യങ്ങളിൽ നിന്നുള്ളവർക്ക് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഏർപ്പെടുത്തിയ യാത്രാവിലക്കായിരുന്നു പ്രധാന തടസ്സമായത്. 

മ​സ്തി​ഷ്ക രോ​ഗ​ബാ​ധ​യേ​ത്തു​ട​ർ​ന്ന് മ​ര​ണ​ത്തി​ന്‍റെ നൂ​ൽ​പാ​ല​ത്തി​ലൂ​ടെ യാ​ത്ര ചെ​യ്യു​ന്ന അ​ബ്ദു​ള്ള തി​രി​കെ ജീ​വി​ത​ത്തി​ലേ​ക്ക് വ​രാ​നു​ള്ള സാ​ധ്യ​ത​യി​ല്ലെ​ന്ന് വൈ​ദ്യ​ശാ​സ്ത്ര​ലോ​കം അ​പ്പാ​ടെ വി​ധി എ​ഴു​തി​യി​രു​ന്നു. വാ​ർ​ത്ത പ്ര​ച​രി​ച്ച​തു മു​ത​ൽ അമ്മ ഷൈമയ്ക്ക് യാത്രാനുമതി നൽകണമെന്ന് രാജ്യാന്തര തലത്തിൽ ആവശ്യമുയർന്നു. ക​ത്തു​ക​ളാ​യും ട്വീ​റ്റു​ക​ളാ​യും ആ​യി​ര​ക്ക​ണ​ക്കി​ന് പേ​രാ​ണ് ഇ​വ​രു​ടെ ആ​ഗ്ര​ഹം നി​റ​വേ​റ്റ​ണം എ​ന്ന ആ​വ​ശ്യ​വു​മാ​യി രം​ഗ​ത്തെ​ത്തി​യത്. തുടർന്ന് രണ്ടുവയസ്സുകാരൻ അ​ബ്ദു​ള്ള ഹ​സ​നെ കാ​ണാ​ൻ മാ​താ​വ് ഷൈ​മ സ്വിലേ​യ്ക്ക് കൗ​ൺ​സി​ൽ ഓ​ൺ അ​മേ​രി​ക്ക​ൻ-​ഇ​സ്‌​ലാ​മി​ക് റി​ലേ​ഷ​ൻ​സ് അ​നു​മ​തി ന​ൽ​കുകയായിരുന്നു. 

യെമെനിലായിരുന്നു അലിയുടെ കുടുംബം കഴിഞ്ഞിരുന്നത്. എന്നാൽ യെമെനിൽ യുദ്ധം രൂക്ഷമായതോടെ ഇവർ ഈജിപ്തിലേക്ക് കുടിയേറി. അന്ന് അബ്ദുള്ളയ്ക്ക് വെറും എട്ടുമാസം മാത്രമായിരുന്നു പ്രായം. അബ്ദുള്ളയുടെ രോഗം തിരിച്ചറിയുന്നത് അപ്പോഴാണ്. ശ്വസനത്തിനുള്ള കഴിവിനെ ബാധിക്കുന്ന രോഗമായ ഹൈപ്പോമിലിനേഷനാണെന്ന് തിരിച്ചറിഞ്ഞതോടെ, വിദ​ഗ്ധ ചികിൽസയ്ക്കായി  പിതാവ് അലി ഹസനാണ് ഓക്‌ലൻഡിലെ ആശുപത്രിയിലേക്കു കൊണ്ടുവന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com