അച്ഛന്റെ തോക്കെടുത്ത കളിച്ച 11കാരന്‍ സഹോദരിയെ വെടിവച്ചിട്ടു, പിന്നാലെ സ്വയം വെടിവച്ചു

അച്ഛന്റെ തോക്കെടുത്ത് കളിച്ച 11കാരന്‍ സഹോദരിയുടെ നേര്‍ക്ക് വെടിവെച്ചു. സഹോദരി വെടിയേറ്റു വീണയുടന്‍ കുട്ടി സ്വന്തം നേര്‍ക്കും വെടിയുതിര്‍ത്തു
അച്ഛന്റെ തോക്കെടുത്ത കളിച്ച 11കാരന്‍ സഹോദരിയെ വെടിവച്ചിട്ടു, പിന്നാലെ സ്വയം വെടിവച്ചു

അച്ഛന്റെ തോക്കെടുത്ത് കളിച്ച 11കാരന്‍ സഹോദരിയുടെ നേര്‍ക്ക് വെടിവെച്ചു. സഹോദരി വെടിയേറ്റു വീണയുടന്‍ കുട്ടി സ്വന്തം നേര്‍ക്കും വെടിയുതിര്‍ത്തു. കുട്ടി സംഭവസ്ഥലത്തുതന്നെയും സഹോദരി ഹോസ്പിറ്റലില്‍ എത്തിയതിന് ശേഷവും മരണമടഞ്ഞു. ദക്ഷിണാഫ്രിക്കയിലാണ് സംഭവം. 

കുടുംബത്തിന്റെ സംരക്ഷണത്തിനായി വീട്ടില്‍ സൂക്ഷിച്ചിരുന്ന തോക്ക് തന്നെയാണ് ഒടുവില്‍ വില്ലനായത്. തോക്കുകള്‍ക്ക് ലൈസന്‍സ് നേടിയിരിക്കുന്ന എല്ലാവര്‍ക്കും തങ്ങളുടെ പക്കലുള്ള തോക്കുകളുടെ കാര്യത്തില്‍ ജാഗ്രതയുണ്ടായിരിക്കണമെന്ന് നിര്‍ദ്ദേശം നല്‍കിയ പൊലീസ് കുട്ടികള്‍ മരിച്ച സംഭവത്തില്‍ അന്വേഷണം തുടരുകയാണ്. 

കുട്ടികളെല്ലാം തോക്കുകള്‍ കൊണ്ട് കളിക്കാന്‍ ഇഷ്ടപ്പെടുന്നവരാണെങ്കിലും കുട്ടികളിലെ ഈ തോക്കുപ്രിയം അത്ര നന്നല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. കളിതോക്കുകള്‍ കണ്ടുവളര്‍ന്നവരുടെ മുന്നില്‍ ഒറിജിനല്‍ തോക്ക് എത്തിയാല്‍ അത് അപകടകരമാകുന്നെന്ന കണ്ടെത്തലാണ് ഈ മുന്നറിയിപ്പിന് കാരണം. കുട്ടികള്‍ ഉള്ള വീടുകളില്‍ തോക്കുകള്‍ സൂക്ഷിക്കുന്നത് മരണം വിളിച്ചുവരുത്തുന്നതിന് തുല്യമാണെന്ന് ഗണ്‍ ഫ്രീ സൗത്ത് ആഫ്രിക്ക ഡയറക്ടര്‍ പ്രതികരിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com