'പക്വതക്കുറവുണ്ടായി'; സാധാരണക്കാരനുമായുള്ള വിവാഹം മാറ്റിവെച്ച് ജാപ്പനീസ് രാജകുമാരി

നേരത്തെ തിയതി നിശ്ചയിട്ട രാജകീയ വിവാഹം മാറ്റുന്നത് ജപ്പാനിലെ ചരിത്രത്തില്‍ തന്നെ അപൂര്‍വ്വമാണ്
'പക്വതക്കുറവുണ്ടായി'; സാധാരണക്കാരനുമായുള്ള വിവാഹം മാറ്റിവെച്ച് ജാപ്പനീസ് രാജകുമാരി

പ്രണയത്തിനായി രാജപദവി വരെ ത്വജിക്കാന്‍ തയാറായ ജാപ്പനീസ് രാജകുമാരി മാകോ വിവാഹം നീട്ടിവെച്ചു. വിവാഹനിശ്ചയം നടക്കാന്‍ ഒരു മാസം മാത്രം അവശേഷിക്കെയാണ് തീരുമാനം. വിവാഹ ചടങ്ങുകള്‍ക്കും അതിന് ശേഷമുള്ള ജീവിതത്തിനും ഒരുങ്ങാനുള്ള സമയം ലഭിച്ചില്ലെന്നാണ് രാജകുമാരിയുടെ വിശദീകരണം. രാജകുടുംബത്തിന്റെ ഔദ്യോഗിക ഇന്‍ഹൗസ് ഏജന്‍സി ഇറക്കിയ വാര്‍ത്താകുറിപ്പിലായിരുന്നു പ്രഖ്യാപനം. 

നേരത്തെ തിയതി നിശ്ചയിട്ട രാജകീയ വിവാഹം മാറ്റുന്നത് ജപ്പാനിലെ ചരിത്രത്തില്‍ തന്നെ അപൂര്‍വ്വമാണ്. പക്വതയില്ലായ്മയാണ് ഇതിനു കാരണമായതെന്ന് രാജകുമാരി പറഞ്ഞു. ചില കാര്യങ്ങളില്‍ എടുത്ത തീരുമാനം വളരെ വേഗത്തിലായിപ്പോയി. പെട്ടെന്നുള്ള തീരുമാനം ആശയക്കുഴപ്പമുണ്ടാക്കിയെന്നും പത്രക്കുറിപ്പില്‍ പറയുന്നു. എന്നാല്‍ ഈ വിവാഹത്തെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ വിശദീകരിക്കാനാവില്ലെന്ന് മുതിര്‍ന്ന ഏജന്‍സി ഉദ്യോഗസ്ഥന്‍ പറഞ്ഞു. 

കഴിഞ്ഞ മേയിലാണ് രാജകുമാരിയും കെയ് കോമുറു എന്ന സാധാരണക്കാരനും തമ്മിലുള്ള വിവാഹം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. സാധാരണക്കാരനെ വിവാഹം കഴിച്ചാല്‍ രാജ്യ പദവി നഷ്ടമാകുന്നതിനാല്‍ മാകോയുടെ തീരുമാനം ലോകശ്രദ്ധ ആകര്‍ഷിച്ചിരുന്നു. 2020 വരെ വരെ വിവാഹം നടക്കാന്‍ സാധ്യതയില്ലെന്നാണ് സൂചന. ടോക്കിയോ ഇന്റര്‍നാഷണല്‍ ക്രിസ്റ്റിയന്‍ കൊളെജിലെ നിയമപഠനത്തിനിടെയാണ് ഇരുവരും പ്രണയത്തിലാവുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com