തൊഴില്‍ ഇല്ലേ... ജീവിക്കാനുള്ള പണം ഗവണ്‍മെന്റ് നല്‍കും; ജീവിത നിലവാരം മെച്ചപ്പെടുത്തി ഫിന്‍ലാന്‍ഡിന്റെ പദ്ധതി

2017 ജനുവരി മുതല്‍ 25 നും 58 നും ഇടയില്‍ പ്രായമുള്ള 2000 തൊഴില്‍ രഹിതര്‍ക്ക് പ്രതിമാസം 45,000 രൂപ വീതം നല്‍കിയാണ് ഇതിന് തുടക്കമിട്ടത്
തൊഴില്‍ ഇല്ലേ... ജീവിക്കാനുള്ള പണം ഗവണ്‍മെന്റ് നല്‍കും; ജീവിത നിലവാരം മെച്ചപ്പെടുത്തി ഫിന്‍ലാന്‍ഡിന്റെ പദ്ധതി

നങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്താന്‍ വ്യത്യസ്തമായ ആശയവുമായി ഫിന്‍ലാന്‍ഡ്. എല്ലാ പൗരന്മാര്‍ക്കും നിശ്ചിത തുക വരുമാനം ഉറപ്പാക്കിക്കൊണ്ട് ജനങ്ങളെ ഉയര്‍ച്ചയിലേക്ക് കൊണ്ടുവരികയാണ് ഇവര്‍. പരീക്ഷണ അടിസ്ഥാനത്തില്‍ ആരംഭിച്ച പ്രവര്‍ത്തനം രാജ്യത്തെ സാമ്പത്തിക, സാമൂഹിക, ആരോഗ്യ മേഖലയില്‍ മികവ് കൊണ്ടുവന്നുവെന്നാണ് അവകാശപ്പെടുന്നത്. ഇതിന്റെ ആദ്യ പടിയായി 2017 ജനുവരി മുതല്‍ 25 നും 58 നും ഇടയില്‍ പ്രായമുള്ള 2000 തൊഴില്‍ രഹിതര്‍ക്ക് പ്രതിമാസം 45,000 രൂപ വീതം നല്‍കിയാണ് ഇതിന് തുടക്കമിട്ടത്. 

പ്രത്യേക ആവശ്യങ്ങളൊന്നും മുന്നോട്ടുവെക്കാതെയാണ് ഗവണ്‍മെന്റ് പണം നല്‍കുന്നത്. രണ്ട് വര്‍ഷത്തെ പരീക്ഷണത്തിനിടയില്‍ തൊഴില്‍ കണ്ടുപിടിക്കണമെന്ന നിര്‍ബന്ധമൊന്നും ഗവണ്‍മെന്റിനില്ല. തൊഴില്‍ ലഭിക്കുകയാണെങ്കില്‍ പോലും കിട്ടിക്കൊണ്ടിരിക്കുന്ന പൈസ മുടങ്ങാതെ ലഭിച്ചുകൊണ്ടിരിക്കും. മൊത്തത്തിലുള്ള സാമൂഹിക സുരക്ഷ ചെലവ് കുറക്കാനാവുമെന്ന പ്രതീക്ഷയിലാണ് യൂണിവേഴ്‌സല്‍ ബേസിക് ഇന്‍കത്തില്‍ (യുബിഐ) ഒന്നായ ഈ പരീക്ഷണത്തെ ഉപയോഗിക്കുന്നത്. തൊഴിലില്ലാ നിരക്ക് കുറയ്ക്കുക, തൊഴില്‍ ചെയ്യാന്‍ ജനങ്ങളെ പ്രോത്സാഹിപ്പിക്കുക, സമൂഹത്തിലെ സന്നദ്ധപ്രവര്‍ത്തകരാക്കി മാറ്റുക എന്നീ ലക്ഷ്യങ്ങളാണ് ഇതിനുള്ളത്. പദ്ധതിക്ക് ആഗോള ശ്രദ്ധ ലഭിക്കാന്‍ തുടങ്ങിയതോടെ നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടിയാണ് രാജ്യം മാറിയിരിക്കുകയാണ്. 

പദ്ധതിയിലൂടെ നിരവധി പേര്‍ ജീവിതത്തിലേക്ക് തിരിച്ചുവന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. തൊഴില്‍ സ്ഥലങ്ങളില്‍ നിന്നുള്ള വിളി കാത്തുള്ള സമ്മര്‍ദ്ദത്തില്‍ നിന്ന് രക്ഷപ്പെടാനായെന്നാണ് പദ്ധതിയില്‍ ഉള്‍പ്പെട്ട ഒരു യുവതി പറയുന്നത്. മാനസിക സമ്മര്‍ദ്ദം കുറഞ്ഞതോടെ ഒരു പരിധി വരെ ചികിത്സാ ചെലവില്‍ വലിയ കുറവുണ്ടായിട്ടുണ്ടെന്നും അധികൃതര്‍ പറയുന്നു. ജുഹു ജെര്‍വിനസ് എന്ന 39 കാരന്റെ ജീവിതത്തിലാണ് വലിയ മാറ്റമുണ്ടായത്. സമൂഹത്തിലേക്ക് തിരിച്ചുവരാന്‍ കഴിഞ്ഞതോടെ മനുഷ്യത്വമുള്ളയാളായി താന്‍ മാറിയെന്നാണ് ഇയാള്‍ പറഞ്ഞത്. യുബിഐയില്‍ നിന്ന് 45,000 രൂപയില്‍ നിന്ന് എട്ട് ലക്ഷത്തിന്റെ ബിസിനസ് ആരംഭിച്ചിരിക്കുകയാണ് ജുഹ. 

പുതിയ പദ്ധതിയിലൂടെ ഒരു സ്വപ്‌ന ഭൂമിയായി മാറിക്കൊണ്ടിരിക്കുകയാണ് ഫിന്‍ലാന്‍ഡ്. ജനങ്ങളെ സ്വയം പര്യാപ്തരാക്കി മികച്ച ജീവിത സാഹചര്യം ഒരുക്കാനും മനുഷ്യത്വമുള്ളവരാക്കി മാറ്റാനും ഇതിലൂടെ സാധിക്കുന്നുണ്ടെന്നാണ് അധികതര്‍ പറയുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com