പാക്കിസ്ഥാന് കനത്ത തിരിച്ചടി; പാക് സൈന്യത്തിനുളള സാമ്പത്തിക സഹായം അമേരിക്ക നിര്‍ത്തലാക്കി

പാക്കിസ്ഥാനെ ഭീകരരാജ്യമായി പ്രഖ്യാപിക്കണമെന്ന ഇന്ത്യയുടെ നീണ്ട കാലത്തെ ആവശ്യത്തിനുളള അംഗീകാരമായിട്ടാണ് വിലയിരുത്തുന്നത്.
പാക്കിസ്ഥാന് കനത്ത തിരിച്ചടി; പാക് സൈന്യത്തിനുളള സാമ്പത്തിക സഹായം അമേരിക്ക നിര്‍ത്തലാക്കി

ന്യൂയോര്‍ക്ക്: പാക്കിസ്ഥാന് കനത്ത തിരിച്ചടി നല്‍കി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രഖ്യാപനം. അമേരിക്കയെ ചതിച്ച പാക്കിസ്ഥാന്‍ സൈന്യത്തിനുളള സാമ്പത്തിക സഹായം നിര്‍ത്തലാക്കിയതായി ഡൊണാള്‍ഡ് ട്രംപ് ട്വിറ്ററിലുടെ അറിയിച്ചു.സൈന്യത്തിന് പ്രതിവര്‍ഷം നല്‍കി കൊണ്ടിരുന്ന 25.5 കോടി ഡോളറിന്റെ ധനസഹായമാണ് നിര്‍ത്തലാക്കിയത്. ഇത് പാക്കിസ്ഥാനെ ഭീകരരാജ്യമായി പ്രഖ്യാപിക്കണമെന്ന ഇന്ത്യയുടെ നീണ്ട കാലത്തെ ആവശ്യത്തിനുളള അംഗീകാരമായിട്ടാണ് വിലയിരുത്തുന്നത്.

കഴിഞ്ഞ പതിനഞ്ച് വര്‍ഷമായി ഭീകരരെ തുരത്തുന്നതിന് 3300 കോടി ഡോളറാണ് പാക്കിസ്ഥാന് അമേരിക്ക സാമ്പത്തിക സഹായം നല്‍കിയത്. എന്നാല്‍ ഭീകരവാദത്തെ തുണയ്ക്കുന്ന നിലപാടാണ് പാക്കിസ്ഥാന്‍ തുടര്‍ന്നും സ്വീകരിച്ചത്. സാമ്പത്തിക സഹായം നല്‍കിയ അമേരിക്കയെ പാക്കിസ്ഥാന്‍ വിഡ്ഢികളാക്കുകയായിരുന്നുവെന്നും ട്രംപ് ട്വിറ്ററില്‍ കുറിച്ചു. 

അമേരിക്കയെ ചതിച്ച പാക്കിസ്ഥാന്‍ അമേരിക്കന്‍ നേതാക്കള്‍ എല്ലാം മണ്ടന്മാരാണ് എന്നാണ് കരുതിയിരുന്നത്. ദീകരരെ അഫ്ഗാനിസ്ഥാനില്‍ നിന്നും തുരത്തുന്നതിന് ഒരു സഹായവും പാക്കിസ്ഥാന്റെ ഭാഗത്തും നിന്നും ലഭിച്ചില്ല. പാക്കിസ്ഥാന്‍ ഭീകരര്‍ക്ക് സുരക്ഷിത താവളമൊരുക്കുകയാണെന്നും ഡൊണാള്‍ഡ് ട്രംപ് ആരോപിച്ചു. 

അമേരിക്കയുടെ നടപടി ഇന്ത്യയുടെ നീണ്ടകാലത്തെ ആവശ്യങ്ങള്‍ക്കുളള അംഗീകാരമായിട്ടാണ് വിലയിരുത്തുന്നത്. പാകിസ്ഥാനെ ഭീകരരാഷ്ട്രമായി പ്രഖ്യാപിക്കണമെന്നത് ഇന്ത്യയുടെ നീണ്ടകാലത്തെ ആവശ്യമാണ്. ഇതിനൊടൊപ്പം ചേര്‍ന്ന് നില്‍ക്കുന്നതാണ് പുതിയ പ്രഖ്യാപനം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com