അമേരിക്കയുടെ സഹായം വേണ്ടെന്ന് പാകിസ്ഥാന്‍; അഫ്ഗാനിലെ പരാജയം മറച്ചുവയ്ക്കാന്‍ ട്രംപ് പാകിസ്ഥാനെ കുറ്റപ്പെടുത്തുന്നു

പാകിസ്ഥാന് ലഭിച്ച സഹായങ്ങളുടെ എല്ലാ വിവരങ്ങളും പരസ്യപ്പെടുത്താന്‍ തയ്യാറാണെന്ന് ഖ്വാജാ ആസിഫ് പറഞ്ഞു.
അമേരിക്കയുടെ സഹായം വേണ്ടെന്ന് പാകിസ്ഥാന്‍; അഫ്ഗാനിലെ പരാജയം മറച്ചുവയ്ക്കാന്‍ ട്രംപ് പാകിസ്ഥാനെ കുറ്റപ്പെടുത്തുന്നു

ഇസ്ലാമാബാദ്: പാകിസ്ഥാനുള്ള സാമ്പത്തിക സഹായം റദ്ദാക്കിയ അമേരിക്കന്‍ നടപടിക്കെതിരെ വിമര്‍ശനവുമായി പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രി ഖ്വാജാ ആസിഫ്. അമേരിക്കയുടെ സൈനിക സാമ്പത്തിക സഹായം തങ്ങള്‍ക്കാവശ്യമില്ലെന്ന് അദ്ദേഹം പറഞ്ഞു. അമേരിക്കന്‍ പ്രസിഡന്റ് ഉയര്‍ത്തിയ ആരോപണങ്ങള്‍ക്ക് ഒരു പ്രാധാന്യവുമില്ല. എല്ലാ കാര്യങ്ങളെക്കുറിച്ചും അമേരിക്കയോട് നേരത്തെ ചര്‍ച്ച നടത്തിയിരുന്നുവെന്നും പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രി പറഞ്ഞു. 

പാകിസ്ഥാന്‍ അമേരിക്കയെ വിഡ്ഢിയാക്കി എന്നായിരുന്നു ട്രംപിന്റെ വിമര്‍ശനം. പാകിസ്ഥാന് 15 വര്‍ഷങ്ങളിലായി 3300 കോടി ഡോളറിന്റെ സാമ്പത്തിക സഹായം നല്‍കിയത് വിഡ്ഢിത്തരമായിരുന്നു. കള്ളവും വഞ്ചനയുമാണ് അമേരിക്കയ്ക്ക് തിരിച്ച് ലഭിച്ചതെന്നും ട്രംപ് ട്വീറ്റ് ചെയ്തിരുന്നു. പാകിസ്താന് നല്‍കിവരുന്ന 25.5 കോടി ഡോളറിന്റെ സഹായധനം അമേരിക്ക റദ്ദാക്കുമെന്ന സൂചനയും ട്രംപ് നല്‍കിയിരുന്നു.

പാകിസ്ഥാന് ലഭിച്ച സഹായങ്ങളുടെ എല്ലാ വിവരങ്ങളും പരസ്യപ്പെടുത്താന്‍ തയ്യാറാണെന്ന് ഖ്വാജാ ആസിഫ് പറഞ്ഞു. ലഭിച്ച സഹായത്തിന് തങ്ങള്‍ തിരിച്ച് സേവനങ്ങള്‍ ചെയ്തിട്ടുണ്ടെന്നും ഖ്വാജാ പറഞ്ഞു. 

അഫ്ഗാനിസ്ഥാനിലുണ്ടായ അമേരിക്കുയടെ പരാജയം മറച്ചുവെക്കാനാണ് ട്രംപിന്റെ പാക് വിരുദ്ധ പ്രസ്താവനയെന്നും പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രി കൂട്ടിച്ചേര്‍ത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com