അതിലും വലിയ ബട്ടണ്‍ ഇവിടെയുണ്ട്; കിമ്മിന് മറുപടിയുമായി ട്രംപ് 

അതിലും വലിയ ബട്ടണ്‍ ഇവിടെയുണ്ട്; കിമ്മിന് മറുപടിയുമായി ട്രംപ് 

എന്റെ കയ്യിലുള്ള ആണവായുധ ബട്ടണ്‍  ഉത്തര കൊറിയയുടേതിനേക്കാള്‍ വലുതും ശക്തികൂടിയതുമാണ്

വാഷിങ്ടണ്‍: തന്റെ  മേശപ്പുറത്ത് ആണവായുധ ബട്ടണുണ്ടെന്ന് ഭീഷണിപ്പെടുത്തിയ ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിന് മറുപടിയുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. എന്റെ കയ്യിലുള്ള ആണവായുധ ബട്ടണ്‍  ഉത്തര കൊറിയയുടേതിനേക്കാള്‍ വലുതും ശക്തികൂടിയതുമാണ് എന്ന് ട്രംപ് ട്വീറ്റ് ചെയ്തു. 

അമേരിക്കയെ തകര്‍ക്കാന്‍ കെല്‍പ്പുള്ള ആണവ ആയുധത്തിന്റെ ബട്ടണ്‍ തന്റെ മേശപ്പുറത്താണെന്ന് അമേരിക്കയെ ഓര്‍മ്മിപ്പിക്കുന്നുവെന്ന് പുതുവര്‍ഷ ദിനത്തില്‍ കിം ഭീഷണിപ്പെടുത്തിയിരുന്നു. അമേരിക്ക മുഴുവന്‍ തങ്ങളുടം ആണവായുധ പരിധിയിയിലാണെന്നും കിം പറഞ്ഞിരുന്നു. 
അമേരിക്കയ്ക്ക് തന്നെയോ തന്റെ രാജ്യത്തേയോ ഒന്നും ചെയ്യാന്‍ സാധിക്കില്ലെന്നും കിം പറഞ്ഞിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com