ഹണി എന്ന് വിളിച്ചതിന് പരാതി നല്‍കിയ യുവതിക്ക് ലഭിച്ച മറുപടി അതിലും ഗംഭീരം, ഒടുവില്‍ മാപ്പ് പറഞ്ഞ് ബ്രിട്ടീഷ് റെയില്‍ കമ്പനി 

എമിലി ലൂസിന്‍ഡയാണ് താന്‍ നേരിട്ട അനുഭവം ട്വിറ്ററിലൂടെ പങ്കുവച്ചത്. രണ്ടു ട്വീറ്റുകളും ചേര്‍ത്ത് എമിലി രണ്ടാമത് കുറിച്ച ട്വീറ്റ് ആയിരങ്ങളാണ് റീട്വീറ്റ് ചെയ്തത്
ഹണി എന്ന് വിളിച്ചതിന് പരാതി നല്‍കിയ യുവതിക്ക് ലഭിച്ച മറുപടി അതിലും ഗംഭീരം, ഒടുവില്‍ മാപ്പ് പറഞ്ഞ് ബ്രിട്ടീഷ് റെയില്‍ കമ്പനി 

ബ്രിട്ടീഷ് റെയില്‍ കമ്പനിയായ വെര്‍ജിന്‍ ട്രെയിന്‍സിലെ ജീവനക്കാരന്‍ 'ഹണി' എന്ന് വിളിച്ച് അഭിസംബോധന ചെയ്തത് ചൂണ്ടികാട്ടി ട്വീറ്റ് കുറിച്ച യുവതിക്ക് കമ്പനിയില്‍ നിന്ന് ലഭിച്ച മറുപടിയും ഞെട്ടിക്കുന്നത്. "അയ്യോ സോറി അടുത്ത തവണ ഇനി ലവ് അല്ലെങ്കില്‍ പെറ്റ് എന്ന് വിളിച്ചാ മതിയോ?" എന്നായിരുന്നു കമ്പനിയുടെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ നിന്ന് പരാതികാരിക്ക് ലഭിച്ച മറുപടി.

എമിലി ലൂസിന്‍ഡയാണ് താന്‍ നേരിട്ട അനുഭവം ട്വിറ്ററിലൂടെ പങ്കുവച്ചത്. രണ്ടു ട്വീറ്റുകളും ചേര്‍ത്ത് എമിലി രണ്ടാമത് കുറിച്ച ട്വീറ്റ് ആയിരങ്ങളാണ് റീട്വീറ്റ് ചെയ്തത്. ഇത് വെര്‍ജിന്‍ ട്രെയിന്‍സിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്നതിലേക്കാണ് പിന്നീട് നയിച്ചത്. ഒടുവില്‍ പറ്റിയ അബദ്ധത്തിന് ട്വിറ്ററില്‍ തന്നെ കമ്പനി മാപ്പും കുറിച്ചു. കൂടുതല്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാതിരിക്കാന്‍ ആദ്യത്തെ പോസ്റ്റ് ഡെലീറ്റ് ചെയ്യുകയാണെന്നും കമ്പനി അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com