ഇന്ത്യക്കാരന്‍ യുഎസ്‌ വിമാനത്തില്‍ കൂടെ യാത്ര ചെയ്ത യുവതിയുടെ വസ്ത്രം അഴിച്ചു; ഭാര്യ അടുത്തിരിക്കുമ്പോഴായിരുന്നു പീഡനം

ഭാര്യ തൊട്ടടുത്ത സീറ്റില്‍ ഇരിക്കുമ്പോഴാണ് വിന്‍ഡോ സീറ്റില്‍ ഇരുന്നിരുന്ന 22 കാരിയെ ലൈംഗീകമായി പീഡിപ്പിക്കാന്‍ ശ്രമിച്ചത്
ഇന്ത്യക്കാരന്‍ യുഎസ്‌ വിമാനത്തില്‍ കൂടെ യാത്ര ചെയ്ത യുവതിയുടെ വസ്ത്രം അഴിച്ചു; ഭാര്യ അടുത്തിരിക്കുമ്പോഴായിരുന്നു പീഡനം

മിഷിഗണ്‍; ഫ്‌ളൈറ്റില്‍ അടുത്തിരുന്ന യുവതിയെ പീഡിപ്പിച്ചതിന് ഭാര്യയോടൊപ്പം യാത്രചെയ്ത ഇന്ത്യക്കാരനെ അറസ്റ്റ് ചെയ്തു. യുഎസില്‍ താല്‍ക്കാലിക വിസയില്‍ താമസിക്കുന്ന 34 കാരനായ പ്രഭു രാമമൂര്‍ത്തിയെയാണ് മിഷിഗണ്‍ ഫെഡറല്‍ അതോറിറ്റി അറസ്റ്റ് ചെയ്തത്. ഭാര്യ തൊട്ടടുത്ത സീറ്റില്‍ ഇരിക്കുമ്പോഴാണ് വിന്‍ഡോ സീറ്റില്‍ ഇരുന്നിരുന്ന 22 കാരിയെ ലൈംഗീകമായി പീഡിപ്പിക്കാന്‍ ശ്രമിച്ചത്. ലാസ് വേഗാസില്‍ നിന്നുള്ള സ്പിരിറ്റ് എയര്‍ലൈന്‍ ഫ്‌ളൈറ്റില്‍ ജനുവരി മൂന്നിനാണ് സംഭവമുണ്ടായത്. 

യുവതി ഉറങ്ങുമ്പോഴായിരുന്നു ഇയാള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. ഉറക്കത്തില്‍ നിന്ന് എഴുന്നേറ്റപ്പോള്‍ യുവതിയുടെ പാന്റും  ഷര്‍ട്ടും അഴിച്ച നിലയിലായിരുന്നു. പാന്റിനുള്ളില്‍ ഇയാള്‍ കൈയിട്ടിരിക്കുകയായിരുന്നെന്നും യുവതി അന്വേഷണ സംഘത്തോട് പറഞ്ഞു. വിമാനത്തിലെ ജീവനക്കാരും യുവതിയ്ക്ക് അനുകൂലമായി മൊഴി നല്‍കി. പാന്റും ഷര്‍ട്ടും അഴിഞ്ഞ നിലയില്‍ കരഞ്ഞുകൊണ്ടാണ് യുവതി വിവരം പറഞ്ഞതെന്ന് അവര്‍ വ്യക്തമാക്കി. രാവിലെ 5.30 ഓടെയാണ് സംഭവമുണ്ടായത്. ഇതോടെ യുവതിയെ വിമാനത്തിന്റെ പുറകിലെ മറ്റൊരു സീറ്റിലേക്ക് മാറ്റി. വിമാനം ലാന്‍ഡ് ചെയ്തതിന് ശേഷം രാമമൂര്‍ത്തിയെ പൊലീസ് അറസ്റ്റ് ചെയ്തു. 

എന്നാല്‍ യുവതിയോട് അപമര്യാദയായി പെരുമാറിയില്ലെന്നാണ് രാമമൂര്‍ത്തി പറയുന്നത്. മരുന്നു കഴിച്ചതിനാല്‍ ഉറങ്ങിപ്പോയെന്നും പിന്നീട് ഭാര്യ പറഞ്ഞാണ് സഹയാത്രിക തന്റെ മടിയില്‍ കിടന്നാണ് ഉറങ്ങിയതെന്ന് അറിഞ്ഞതെന്നും ഇയാള്‍ വ്യക്തമാക്കി. രാമമൂര്‍ത്തിയുടെ ഭാര്യയും ഇത് തന്നെയാണ് പറഞ്ഞത്. സീറ്റുകള്‍ മാറുന്നതിനായി വിമാനജീവനക്കാരെ വിളിച്ചെന്നും ഇവര്‍ പറഞ്ഞു. എന്നാല്‍ ലൈംഗീക പീഡനത്തിന് ഇരയായ യുവതി അല്ലാതെ മറ്റാരും സീറ്റ് മാറണമെന്ന് ആവശ്യപ്പെട്ടില്ലെന്ന് വിമാന അധികതര്‍ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com