കുടിയേറ്റ രാജ്യങ്ങളെ ഷിറ്റ്‌ഹോള്‍ എന്ന് വിളിച്ച് ആക്ഷേപിച്ച് ട്രംപ്

കുടിയേറ്റ നിയമ പരിഷ്‌കരണവുമായി ബന്ധപ്പെട്ട് അമേരിക്കന്‍ പാര്‍ലമെന്റ് അംഗങ്ങളുമായി നടത്തിയ ചര്‍ച്ചകള്‍ക്കിടെയാണ് രാജ്യങ്ങളെ സഭ്യേതരമായ വാക്കുപയോഗിച്ച് ട്രംപ് വിശേഷിപ്പിച്ചത്. 
കുടിയേറ്റ രാജ്യങ്ങളെ ഷിറ്റ്‌ഹോള്‍ എന്ന് വിളിച്ച് ആക്ഷേപിച്ച് ട്രംപ്

വാഷിങ്ടണ്‍: കുടിയേറ്റ രാജ്യങ്ങള്‍ക്കെതിരെ അസഭ്യ പരാമര്‍ശവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കുടിയേറ്റ നിയമ പരിഷ്‌കരണവുമായി ബന്ധപ്പെട്ട് അമേരിക്കന്‍ പാര്‍ലമെന്റ് അംഗങ്ങളുമായി നടത്തിയ ചര്‍ച്ചകള്‍ക്കിടെയാണ് രാജ്യങ്ങളെ സഭ്യേതരമായ വാക്കുപയോഗിച്ച് ട്രംപ് വിശേഷിപ്പിച്ചത്. 

എന്തിനാണ് ഇത്തരം 'ഷിറ്റ്‌ഹോള്‍' രാജ്യങ്ങളില്‍നിന്നുള്ള പൗരന്‍മാരെ അമേരിക്ക സ്വീകരിക്കുന്നതെന്ന് ട്രംപ് ചോദിച്ചു. യോഗത്തില്‍ പങ്കെടുത്ത ചിലരെ ഉദ്ധരിച്ച് വാഷിങ്ടണ്‍ പോസ്റ്റ് ആണ് ട്രംപിന്റെ വിവാദ പരാമര്‍ശം റിപ്പോര്‍ട്ട് ചെയ്തത്. ആഫ്രിക്കന്‍ രാജ്യങ്ങളെ ഉദ്ദേശിച്ചാണ് ട്രംപ് പരാമര്‍ശം നടത്തിയതെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. 

ചില പ്രത്യേക രാജ്യങ്ങളില്‍നിന്നുള്ളവരെയും പ്രത്യേക നിറമുള്ളവരെയും ട്രംപിന് ഇഷ്ടമല്ലെന്ന കാര്യം എല്ലാവര്‍ക്കും നേരത്തെ തന്നെ അറിയുന്നതാണ്. ഭരണഘടനയുടെ മൂല്യങ്ങള്‍ ഉള്‍ക്കൊള്ളാത്ത, വംശീയമായി ചിന്തിക്കുന്ന ഒരാളാണ് പ്രസിഡന്റ് ട്രംപ് എന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല സാമാജികരിലൊരാളായ ലൂയിസ് ഗട്ടിയേറസ് പറഞ്ഞു. 

വിദേശ പൗരന്‍മാര്‍ അമേരിക്കയിലേയ്ക്കു കുടിയേറുന്നത് നിയന്ത്രിക്കുന്നതിനുള്ള നിയമം അവതരിപ്പിക്കുന്നതിന്റെ ഭാഗമായാണ് പാര്‍ലമെന്റ് അംഗങ്ങളുമായി ട്രംപ് വൈറ്റ് ഹൗസില്‍ ചര്‍ച്ച നടത്തിയത്. അമേരിക്കയിലുള്ള വിദശ പൗരന്‍മാര്‍ അവരുടെ കുടുംബാംഗങ്ങളെ രാജ്യത്തേയ്ക്കു കൊണ്ടുവരുന്നതും ഗ്രീന്‍ കാര്‍ഡ് വിസയും നിയന്ത്രിക്കുന്നതിനാണ് ട്രംപിന്റെ നീക്കം.

ഇറാന്‍, ഇറാഖ്, സൊമാലിയ, സുഡാന്‍, സിറയ, യെമന്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിസ നിരോധനം ഏര്‍പ്പെടുത്തിക്കൊണ്ട് ട്രംപ് നേരത്തെ നടപടി സ്വീകരിച്ചിരുന്നു. എന്നാല്‍ വിവിധ കോണുകളില്‍നിന്ന് ഇതിനെതിരെ പ്രതിഷേധം ഉയര്‍ന്നു. മാത്രമല്ല, ട്രംപിന്റെ നടപടി കീഴ്‌ക്കോടതിയും അപ്പീല്‍ക്കോടതിയും തള്ളുകയും ചെയ്തിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com