'ചെറിയ വസ്ത്രം ധരിച്ചിരിക്കുന്നതിനാല്‍ അവരുടെ മാറും അടിവസ്ത്രവും ഞാന്‍ കണ്ടു';  എയര്‍ ഹോസ്റ്റസ്മാരുടെ യൂണിഫോമിനെതിരേ യാത്രക്കാരി

എയര്‍ ഏഷ്യയിലെ എയര്‍ഹോസ്റ്റസുമാരുടെ വസ്ത്രത്തിനെതിരേ ന്യൂസിലന്‍ഡ് സ്വദേശിയാണ് രംഗത്തെത്തിയത്‌
'ചെറിയ വസ്ത്രം ധരിച്ചിരിക്കുന്നതിനാല്‍ അവരുടെ മാറും അടിവസ്ത്രവും ഞാന്‍ കണ്ടു';  എയര്‍ ഹോസ്റ്റസ്മാരുടെ യൂണിഫോമിനെതിരേ യാത്രക്കാരി

യര്‍ഹോസ്റ്റസ്മാര്‍ ചെറിയ ഡ്രസ് ധരിക്കുന്നതിനെതിരേ വിമാന യാത്രിക മലേഷ്യന്‍ സെനറ്ററിന് കത്തെഴുതി. എയര്‍ഹോസ്റ്റസ് ധരിക്കുന്ന യൂണിഫോം മലേഷ്യയെക്കുറിച്ച് മോശമായ അഭിപ്രായം സൃഷ്ടിക്കുമെന്നാണ് ന്യൂസിലന്‍ഡ് സ്വദേശിയായ ഡോ. ജൂണ്‍ റോബര്‍ട്‌സണ്‍ പറയുന്നത്. വെല്ലിംഗ്ടണ്ണില്‍ നിന്ന് കൗല ലാമ്പറിലേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് എയര്‍ ഏഷ്യയിലെ എയര്‍ഹോസ്റ്റസുമാരുടെ വസ്ത്രം ശ്രദ്ധിക്കുന്നത്. തുടര്‍ന്ന് മലേഷ്യന്‍ സെനറ്റര്‍ക്ക് ഇതിനെക്കുറിച്ച് വിശദമായ കത്ത് അയക്കുകയായിരുന്നു. 

മധ്യവയസ്‌കയായ പ്രൊഫഷണല്‍ എന്ന് സ്വയം വിശേഷിപ്പിച്ചുകൊണ്ടാണ് കത്ത് എഴുതിയിരിക്കുന്നത്. ഇത്തരത്തിലുള്ള യൂണിഫോം മലേഷ്യയെക്കുറിച്ച് ലോകത്തിന് മോശമായ അഭിപ്രായം സൃഷ്ടിക്കാന്‍ കാരണമാകും. എയര്‍ ഏഷ്യയിലെ സ്ത്രീ ജീവനക്കാരുടെ തീരെ ഇറക്കം കുറഞ്ഞ സ്‌കര്‍ട്ട് തന്നെ അസ്വസ്ഥമാക്കി. തനിക്ക് പോലും വൃത്തികേടായി തോന്നിയ ഈ യൂണിഫോം എല്ലാവര്‍ക്കും ഇഷ്ടമാവില്ലെന്നും അവര്‍ പറഞ്ഞു. 

ചെറിയ വസ്ത്രം ധരിച്ചിരിക്കുന്നതിനാല്‍ ഇവരുടെ അടിവസ്ത്രവും മാറും പുറത്തു കാണുന്നുണ്ടെന്നും ജൂണ്‍ പറഞ്ഞു. വിമാനത്താവളത്തില്‍ വെച്ചുണ്ടായ ഇത്തരത്തിലുള്ള രണ്ട് സംഭവങ്ങള്‍ വിവരിക്കുന്നുമുണ്ട് കത്തില്‍. മലേഷ്യന്‍ സെനറ്റര്‍ ഹനാഫി മമതിനാണ് ജൂണ്‍ കത്ത് എഴുതിയത്. മലേഷ്യന്‍ സ്ത്രീകള്‍ വേശ്യകളെപ്പോലെ വസ്ത്രം ധരിക്കാറില്ലെന്നും അതാണ് തനിക്ക് മലേഷ്യയില്‍ ഏറ്റവും ഇഷ്ടമുള്ള കാര്യമെന്നും അവര്‍ വ്യക്തമാക്കി. കഴിഞ്ഞ മാസം എയര്‍ ഹോസ്റ്റസ്മാരുടെ 'സെക്‌സി യൂണിഫോമി'നെതിരേ സെനറ്റര്‍ മമത് പ്രസ്ഥാവന നടത്തിയിരുന്നു. അതാണ് മമതിന് തന്നെ കത്തെഴുതാന്‍ കാരണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com