ബുദ്ധിയില്‍ ഐന്‍സ്റ്റീനെയും ഹോക്കിങിനെയും പിന്നിലാക്കി ഇന്ത്യന്‍ വംശജനായ പത്തുവയസ്സുകാരന്‍ 

മെന്‍സാ ഐ ക്യൂ ടെസ്റ്റില്‍ ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ കുറിച്ചുകൊണ്ടാണ് മെഹുല്‍ ഗാര്‍ഗിന്റെ ഈ നേട്ടം
ബുദ്ധിയില്‍ ഐന്‍സ്റ്റീനെയും ഹോക്കിങിനെയും പിന്നിലാക്കി ഇന്ത്യന്‍ വംശജനായ പത്തുവയസ്സുകാരന്‍ 

ഐക്യൂ പരീക്ഷയില്‍ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീനെയും സ്റ്റീഫന്‍ ഹോക്കിങിനെയും പിന്നിലാക്കിയിരിക്കുകയാണ് യുകെ സ്വദേശിയും ഇന്ത്യന്‍ വംശജനുമായ പത്തുവയസ്സുകാരന്‍. മെന്‍സാ ഐ ക്യൂ ടെസ്റ്റില്‍ ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ കുറിച്ചുകൊണ്ടാണ് മെഹുല്‍ ഗാര്‍ഗിന്റെ ഈ നേട്ടം. മെന്‍സ എ ക്യൂ ടെസ്റ്റിലെ ഏറ്റവും ഉയര്‍ന്ന സ്‌കോറായ 162 എന്ന നേട്ടം കഴിഞ്ഞ വര്‍ഷം മെഹുലിന്റെ സഹോദരന്‍ ദ്രുവ് നേടിയിരുന്നു. ഈ വര്‍ഷം ഇതേ സ്‌കോറിലെത്തിയാണ് മെഹുല്‍ മെന്‍സാ, ദി ഹൈ ഐ ക്യു സൊസൈറ്റിയില്‍ അംഗമായിരിക്കുന്നത്. 

ഐന്‍സ്റ്റീന്റെയും ഹോക്കിംങിന്റെയും നേട്ടത്തേക്കാള്‍ രണ്ടു പോയിന്റ് അധികമാണ് മെഹുല്‍ നേടിയിരിക്കുന്നത്. തുടക്കത്തില്‍ പരീക്ഷയുടെ സമയപരിമിതിയെകുറിച്ചുള്ള ചിന്ത മെഹുലിനെ ടെന്‍ഷണിലാക്കിയെങ്കിലും ആദ്യത്തെ ചോദ്യങ്ങള്‍ പൂര്‍ത്തീകരിച്ചുകഴിഞ്ഞപ്പോള്‍ മെഹുല്‍ സമ്മര്‍ദ്ദത്തെ അതിജീവിച്ച് മുന്നേറാന്‍ തുടങ്ങുകയായിരുന്നു. 

മെഹുല്‍ സഹോദരന്‍ ദ്രുവിനൊപ്പം
മെഹുല്‍ സഹോദരന്‍ ദ്രുവിനൊപ്പം

ക്രിക്കറ്റും ഐസ് സ്‌കേറ്റിംഗും വിനോദമാക്കിയിരിക്കുന്ന മെഹുലിന്റെ ഇഷ്ട വിഷയം കണക്കാണ്. ഭാവിയില്‍ ഗുഗിള്‍ പോലൊരു പ്രധാന ടെക്ക് കമ്പനിയുടെ മേധാവിയാകണമെന്നാണ് ഈ പത്തുവയസ്സുകാരന്റെ ആഗ്രഹം. സാമൂഹിക കാര്യങ്ങളിലും മെഹുലും സഹോദരനും ഒട്ടും പിന്നിലല്ല. സമൂഹത്തില്‍ ആരും ഒറ്റപ്പെട്ട് ജീവിക്കരുത് എന്ന ആശയം മനസില്‍ വച്ചുകൊണ്ട് അയല്‍ക്കാരെ ഒന്നുച്ചുകൊണ്ടുവരാനുള്ള ഒരു ആപ്പ് നിര്‍മ്മിക്കുന്നതിന്റെ തിരക്കിലാണ് ഇപ്പോള്‍ ഇരുവരും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com