ബ്രസീലില്‍ നിശാക്ലബില്‍ വെടിവെപ്പ്; 14 മരണം 

വടക്കുകിഴക്കന്‍ ബ്രസീലിലെ ഫൊര്‍താലെസയില്‍ നിശാക്ലബിലുണ്ടായ വെടിവെപ്പില്‍ 14 പേര്‍ മരിച്ചു. ഇതില്‍ രണ്ടുകുട്ടികളും നാല് സ്ത്രീകളും ഉള്‍പ്പെടും
ബ്രസീലില്‍ നിശാക്ലബില്‍ വെടിവെപ്പ്; 14 മരണം 

റിയോ ഡെ ജനീറോ: വടക്കുകിഴക്കന്‍ ബ്രസീലിലെ ഫൊര്‍താലെസയില്‍ നിശാക്ലബിലുണ്ടായ വെടിവെപ്പില്‍ 14 പേര്‍ മരിച്ചു. ഇതില്‍ രണ്ടുകുട്ടികളും നാല് സ്ത്രീകളും ഉള്‍പ്പെടും. 12 വയസ്സുകാരന്‍ ഉള്‍പ്പെടെ നിരവധിപേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഫൊര്‍താലെസ നഗരത്തിന് പുറത്ത് സ്ഥിതിചെയ്യുന്ന നിശാക്ലബിലേക്ക്  പുലര്‍ച്ച 1.30ന് മൂന്നു വാഹനങ്ങളില്‍ അക്രമിസംഘം ഇടിച്ചുകയറുകയായിരുന്നു. മയക്കുമരുന്ന് കടത്ത് സംഘങ്ങള്‍ തമ്മിലെ കുടിപ്പകയാണ് സംഭവത്തിന്പിന്നിലെന്ന് പ്രാദേശികമാധ്യമങ്ങള്‍ പറഞ്ഞു.എന്നാല്‍, ക്ലബിലെത്തിയ നിരപരാധികളാണ് ഇരയായത്.

ഫൊറോ ഡൊ ഗാഗോ ക്ലബില്‍ ആയുധങ്ങള്‍ നിറച്ച വാഹനങ്ങളിലാണ് 15 ആക്രമികള്‍ എത്തിയത്. വെടിവെപ്പുണ്ടായതോടെ ജനങ്ങള്‍ പരിഭ്രാന്തരായി പുറത്തേക്കോടി. പലരും സമീപത്തെ വീടുകളിലും മറ്റു കെട്ടിടങ്ങളിലും ഒളിച്ചു. വെടിവെപ്പ് അരമണിക്കൂര്‍ നീണ്ടു. 12 പേര്‍ സംഭവസ്ഥലത്തും രണ്ടുപേര്‍ ആശുപത്രിയിലുമാണ് മരിച്ചത്‌
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com