ജര്‍മന്‍ പൊലീസുകാരെ നാസികള്‍ എന്നു വിളിച്ചു; അധ്യാപികയായ അമേരിക്കന്‍ ടൂറിസ്റ്റിനെതിരേ കേസ്

ലഗേജില്‍ പെര്‍ഫ്യൂം കൊണ്ടുപോകാന്‍ അനുവദിക്കാത്തതില്‍ ദേഷ്യപ്പെട്ടാണ് 49 കാരിയായ കരോള്‍ ക്രിസ്റ്റിന്‍ ഫെയര്‍ പൊലീസിനെ നാസികള്‍ എന്നു വിളിച്ചത്
ജര്‍മന്‍ പൊലീസുകാരെ നാസികള്‍ എന്നു വിളിച്ചു; അധ്യാപികയായ അമേരിക്കന്‍ ടൂറിസ്റ്റിനെതിരേ കേസ്

ര്‍മന്‍ പൊലീസ് ഉദ്യോഗസ്ഥരെ നാസികള്‍ എന്ന് വിളിച്ചതിന് അമേരിക്കന്‍ ടൂറിസ്റ്റിനെതിരേ നിയമ നടപടി. ജര്‍മനിയിലെ ഏറ്റവും വലിയ വിമാനത്താവളമായ ഫ്രാന്‍ക്ഫര്‍ട്ടിലാണ് സംഭവമുണ്ടായത്. ലഗേജില്‍ പെര്‍ഫ്യൂം കൊണ്ടുപോകാന്‍ അനുവദിക്കാത്തതില്‍ ദേഷ്യപ്പെട്ടാണ് 49 കാരിയായ കരോള്‍ ക്രിസ്റ്റിന്‍ ഫെയര്‍ പൊലീസിനെ നാസികള്‍ എന്നു വിളിച്ചത്. 

പെര്‍ഫ്യൂമിന്റെ പേരില്‍ പൊലീസ് ഉദ്യോഗസ്ഥരോട് തര്‍ക്കിക്കുകയും ഇവരെ അസഭ്യം വിളിക്കുകയും ചെയ്തതിന്റെ കൂട്ടത്തിലാണ് ഫെയര്‍ നാസി എന്ന വാക്ക് ഉപയോഗിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. എന്നാല്‍ ജോര്‍ജ് ടൗണ്‍ യൂണിവേഴ്‌സിറ്റിയില്‍ പൊളിറ്റിക്കല്‍ സയന്‍സ് പ്രൊഫസറായ ഇവര്‍ ആരോപണം തള്ളി. നാസി എന്ന് വിളിച്ചിട്ടില്ലെന്നും തന്നെ തെറ്റിദ്ധരിച്ചിരിക്കുകയാണെന്നുമാണ് അവര്‍ പറഞ്ഞത്.

സംഭവത്തെ തുടര്‍ന്ന് ഫെയറിനെ ഉദ്യോഗസ്ഥര്‍ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. അപകീര്‍ത്തികരമായി സംസാരിച്ചിട്ടുണ്ടോയെന്ന് പരിശോധിച്ചുവരികയാണെന്ന് പൊലീസ് വ്യക്തമാക്കി. നിയമനടപടിക്കാവശ്യമായ പണം കെട്ടിവെപ്പിച്ചതിന് ഫെയര്‍ ഇസ്താംബുള്ളിലേക്കുള്ള യാത്ര തുടര്‍ന്നു. പൊലീസ് ഉദ്യോഗസ്ഥരുമായുണ്ടായ തര്‍ക്കത്തെക്കുറിച്ച് ഫെയര്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. പ്രാഥമിക അന്വേഷണത്തിലെ തെളിവായി ഇത് എടുക്കുമെന്ന് പൊലീസ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com