പിറന്നാള്‍ ആഘോഷങ്ങള്‍ക്കിടെ കുട്ടികളുടെ നേര്‍ക്ക് ആക്രമണം; മൂന്ന് വയസ്സുകാരി മരിച്ചു 

സംഭവത്തില്‍ പരുക്കേറ്റ് എട്ടോളം പേര്‍ ചികിത്സയിലാണ്. പലരുടെയും നില ഗുരുതരമാണെന്നും അപകടനില തരണം ചെയ്തിട്ടില്ലെന്നും പൊലീസ് പറഞ്ഞു
പിറന്നാള്‍ ആഘോഷങ്ങള്‍ക്കിടെ കുട്ടികളുടെ നേര്‍ക്ക് ആക്രമണം; മൂന്ന് വയസ്സുകാരി മരിച്ചു 

ഇദേഹോ: പിറന്നാള്‍ ആഘോഷങ്ങള്‍ക്കിടെ ആക്രമിയില്‍ നിന്ന് കുത്തേറ്റ മൂന്ന് വയസ്സുകാരി മരിച്ചു. അമേരിക്കയിലെ ഇദാഹോയില്‍ രണ്ടു ദിവസം മുന്‍പുണ്ടായ ആക്രമണത്തിലാണ് മൂന്നുവയസ്സുകാരിയടക്കമുള്ള കുട്ടികളെ ആക്രമിച്ചത്. കുട്ടികളെ രക്ഷിക്കാന്‍ ശ്രമിച്ച രക്ഷിതാക്കളും ഗുരുതരമായി പരുക്കേറ്റ് ആശുപത്രിയിലാണ്. 

കുത്തേറ്റയുടന്‍തന്നെ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. സംഭവത്തില്‍ പരുക്കേറ്റ് എട്ടോളം പേര്‍ ചികിത്സയിലാണ്. പലരുടെയും നില ഗുരുതരമാണെന്നും അപകടനില തരണം ചെയ്തിട്ടില്ലെന്നും പൊലീസ് പറഞ്ഞു. 

സമ്പന്നരല്ലാത്ത ആളുകള്‍ താമസിക്കുന്ന ഇദാഹോയിലെ ഒരു അപ്പാര്‍ട്ട്‌മെന്റിലാണ് സംഭവം നടന്നത്. ഇതേ അപ്പാര്‍ട്ട്‌മെന്റില്‍ താമസിക്കുന്ന ഒരാള്‍ കുട്ടികള്‍ക്കുനേരെ കത്തിയുമായി എത്തി അവരെ ആക്രമിക്കുകയായിരുന്നെന്ന് പൊലീസ് പറയുന്നു. 30കാരനായ ടിമ്മി കിന്നര്‍ എന്നയാളാണ് ആക്രമി. മോശം സ്വഭാവത്തെതുടര്‍ന്ന് അപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് താമസം മാറാന്‍ ആവശ്യപ്പെട്ടതിന്റെ വൈരാഗ്യത്തിലായിരുന്നു ടിമ്മി ആക്രമണം നടത്തിയതെന്ന് പൊലീസ് പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com