ഗുഹയില്‍ നിന്ന് ഇനി പുറത്തെത്തിക്കാനുള്ളത് ഒന്‍പതു പേരെ; രണ്ടാംഘട്ട രക്ഷാപ്രവര്‍ത്തനം ഇന്ന്; പ്രാര്‍ത്ഥനയോടെ ലോകം

ഇന്ന് എട്ടുമണിയോടെയായിരിക്കും രണ്ടാം ഘട്ട രക്ഷാപ്രവര്‍ത്തനം ആരംഭിക്കുക
ഗുഹയില്‍ നിന്ന് ഇനി പുറത്തെത്തിക്കാനുള്ളത് ഒന്‍പതു പേരെ; രണ്ടാംഘട്ട രക്ഷാപ്രവര്‍ത്തനം ഇന്ന്; പ്രാര്‍ത്ഥനയോടെ ലോകം


 
ബാങ്കോക്ക്; തായ്‌ലന്‍ഡിലെ ഗുഹയില്‍ കുടുങ്ങികിടക്കുന്ന ബാക്കിയുള്ളവരെ കൂടി പുറത്തെത്തിക്കാനുള്ള രണ്ടാംഘട്ട രക്ഷാപ്രവര്‍ത്തനം ഇന്ന് രാവിലെ ആരംഭിക്കും. ഇന്നലെ നടന്ന ആദ്യ ഘട്ടത്തില്‍ നാല് പേരെ പുറത്തെത്തിക്കുകയും രണ്ട് പേരെ സുരക്ഷിതസ്ഥാനത്തേക്ക് കൊണ്ടുവരികയും ചെയ്തിട്ടുണ്ട്. ഗുഹയിലുള്ള ബാക്കി ഏഴ് പേര്‍ക്കുവേണ്ടിയുള്ള രണ്ടാം ഘട്ട ദൗത്യത്തിന് 10 മുതല്‍ 20 മണിക്കൂര്‍ വരെ സമയമെടുക്കുമെന്നാണ് വിവരം. കാലാവസ്ഥ ഉള്‍പ്പടെയുള്ള ഘടകങ്ങള്‍ പരിഗണിച്ചായിരിക്കും ദൗത്യം മുന്നോട്ടുപോവുക. അതിനിടെ ഗുഹയ്ക്ക് സമീപം മഴ ആരംഭിച്ചത് രക്ഷാസംഘത്തെ ആശങ്കയിലാക്കിയിട്ടുണ്ട്. 

ഇന്ന് എട്ടുമണിയോടെയായിരിക്കും രണ്ടാം ഘട്ട രക്ഷാപ്രവര്‍ത്തനം ആരംഭിക്കുക. ഞായറാഴ്ച പ്രാദേശിക സമയം രാവിലെ പത്തുമണിയോടെയാണ് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്. അമേരിക്ക അടക്കമുള്ള വിദേശരാജ്യങ്ങളില്‍നിന്നുള്ള 13 മുങ്ങല്‍വിദഗ്ധരും തായ്‌ലാന്‍ഡ് നേവിയിലെ അഞ്ച് മുങ്ങല്‍വിദഗ്ധരുമടക്കം 18 പേരാണ് രക്ഷാസംഘത്തിലുള്ളത്. പ്രതീക്ഷിച്ചതിലും രണ്ട് മണിക്കൂര്‍ നേരത്തെയാണ് ആറ് കുട്ടികളെ പുറത്തെത്തിച്ചത്. ആരോഗ്യനില മോശമായ കുട്ടികളെയാണ് ആദ്യം പുറത്തെത്തിച്ചത്. രക്ഷപ്പെടുത്തിയ കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കുട്ടികളുള്ള സ്ഥലം മുതല്‍ ഗുഹാമുഖം വരെ ഒരു കയര്‍ വെള്ളത്തിനടിയിലൂടെ ഇടും. നീന്തല്‍ വസ്ത്രങ്ങളും മാസ്‌കും ധരിച്ച കുട്ടികളെ വെള്ളത്തിനടിയിലൂടെ ഈ കയറിന്റ പുറത്തേക്ക് നയിക്കുന്ന രക്ഷാപ്രവര്‍ത്തനമാണ് തുടരുന്നത്. നീന്തലറി.യാത്ത കുട്ടികള്‍ക്ക് ഈ കയറില്‍ പിടിച്ച് വെള്ളത്തിലൂടെ നടക്കാന്‍ സാധിക്കും. ഒരുകുട്ടിയെ പുറത്തെത്തിക്കാന്‍ രണ്ട് മുങ്ങല്‍ വിദഗ്ധരാണ് സഹായിക്കുന്നത്. കഴിഞ്ഞ മാസമാണ് 12 അംഗ ഫുട്‌ബോള്‍ ടീമും അവരുടെ പരിശീലകനും ഗുഹയ്ക്കുള്ളില്‍ കുടുങ്ങിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com